മനു അവൻറെ ആകുലത കൊണ്ട് പറഞ്ഞു…
“പേടിയുണ്ടോ മനുവിന്.. എന്നെ വിശ്വാസം ഇല്ലല്ലേ.. ആ കൊച്ചിനേം കൊണ്ട് ഒരിക്കൽ ഞാൻ അവകാശം പറഞ്ഞു വരുമെന്നുള്ള പേടി ഉണ്ടല്ലേ മനസ്സിൽ..എന്നെ മനു എത്ര മാത്രം മനസിലാക്കിയിട്ടുണ്ടെന്നു എനിക്ക് ഇപ്പൊ മനസിലായി സാരമില്ല മനു എന്റെ ആഗ്രഹം കൊണ്ടു പറഞ്ഞതാ അല്ലെങ്കിലും ആരും അല്ലാത്ത എനിക്ക് വേണ്ടി മനു ഒന്നും ചെയ്യണ്ട മനുവിന് പ്രശ്നം വരുന്ന ഒന്നും ചെയ്യണ്ട”
അവൾ സങ്കടം കൊണ്ട് പറഞ്ഞു…
അപ്പോയെക്കും ഒരാൾ രണ്ടു ബോട്ടിൽ ബിയർ കൊണ്ടു വന്നു….
മെല്ലെ മനു തന്നെ മീരയ്ക്കു ഗ്ലാസിൽ അത് ഒഴിച്ചു കൊടുത്തു…
“മീര… താൻ വിഷമിക്കാതെടോ.. താൻ ആദ്യമായി ചോദിച്ച ആഗ്രഹമല്ലേ.. തന്നെ എനിക്ക് വിശ്വാസമാടോ എനിക്ക് എന്നെ കുറിച്ചു ആലോചിച്ചു അല്ലടി ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞെ.. അവൾ എന്റെ മായ അവളെ ഓർക്കുമ്പോൾ എന്തോ ഞാൻ ചെയ്യുന്നതൊക്കെ തെറ്റാണെന്നു തോന്നും.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. തന്റെ ആഗ്രഹം നടന്ന പോരെ എന്റെ അല്ല നമ്മുടെ കുഞ്ഞിനെ നിനക്ക് ഞാൻ തരും പോരെ ഇനി സങ്കടം വേണ്ട കേട്ടോ ആ മുഖം ഇങ്ങനെ കാണുന്നത് എനിക്ക് ഇഷ്ടമല്ല അതുകൊണ്ടാ”
അവൻ മെല്ലെ ഒരു സിപ് എടുത്തു കൊണ്ട് അവളുടെ സങ്കടം മാറ്റാൻ വേണ്ടി പറഞ്ഞു..
അതുകേട്ട മീരയുടെ മുഖം പ്രസന്നമായി….
“മനു… ലവ് യൂ ഡാ റിയലി ലവ് യൂ”
അവളും ഒരു സിപ് എടുത്തു കൊണ്ട് അവന്റെ സ്നേഹത്തിനു മറുപടി നൽകി..
തറവാട്ടിന്റെ ആണികല്ല് ഇളക്കുന്ന വിധത്തിൽ ആയിരുന്നു മഴയുടെയും കാറ്റിന്റെയും ഇടിയുടെയും പ്രകമ്പനം…
പുറത്തു.. വരാന്തയിൽ ചുരുണ്ട കിടന്നു ഉറങ്ങുന്ന ദാമു എന്തോ പട്ടിയുടെ വല്ലാത്ത കുര കേട്ടാണ് ഉണർന്നത്…
ഇ പട്ടിക്കു എന്തു പറ്റി.. അങ്ങനെ കുരയ്ക്കുന്നതല്ലല്ലോ…
തറവാട്ടിൽ ചുറ്റി പറ്റി നടക്കുന്ന ഒരു ചാവാലി പട്ടിയാണ് രാത്രി ഉറക്കം തറവാട്ടിന്റെ പിറകിലും..
“കള്ളനോ മറ്റോ ആവോ ഇനി നാശം കറന്റും ഇല്ലല്ലോ.. ആ ടോർച് ഉണ്ടല്ലോ ഒന്നു നോക്കാം”