അവൻ അവൾക്കു നേരെ ഭീക്ഷണിയുടെ സ്വരം മുഴക്കി…
അവനെ കണ്ട പതർച്ചയിൽ നിന്നും അവൾ അപ്പോഴും മുക്തയായിട്ടുണ്ടായിരുന്നില്ല അവൻ തന്നോട് പറഞ്ഞതെന്താന്ന് പോലും അവൾ അപ്പോൾ നേരെ കേട്ടില്ല…
“മായെ നിന്നോടാ പറഞ്ഞെ ഞാൻ വിളിച്ചു കൂട്ടട്ടെ എല്ലാവരെയും”
അവൻ ഒന്നു കൂടെ ചോദിച്ചു..
പെട്ടന്ന് എന്തോ സ്വബോധം വന്നപോലെ അവളുടെ കണ്ണുകൾ ഒന്നു കലങ്ങി ചുവന്നു കണ്ണീർ ധാരയായി കവിളുകളിലുടെ ഒഴുകി … അവളുടെ വിറ കൊള്ളുന്ന ചുണ്ടുകൾ പതിയെ ശബ്ദിച്ചു..
“നിങ്ങൾ എന്നെ ജീവിക്കാൻ വിടില്ല അല്ലെ.. ഒരിക്കൽ സ്നേഹിച്ചു പോയി എന്നുള്ള ഒരു തെറ്റല്ലേ ഞാൻ ചെയ്തുള്ളു നിങ്ങളോട്..അതിനു ഇത്ര വലിയ ശിക്ഷ എന്നോട് വേണോ.. നിങ്ങളോട് എന്തു തെറ്റാ ഞാൻ ചെയ്തേ.. ഞാൻ കൈ കൂപ്പി പറയ്യാ ദൈവത്തെ ഓർത്ത് ഇവിടുന്നു ഒന്നു പോയി താ നിങ്ങളുടെ കൂടെ ഞാൻ ഇറങ്ങി വരില്ല എന്റെ മനുവേട്ടനെ ചതിച്ചു ഞാൻ ഒന്നും ചെയ്യില്ല അങ്ങനെ ആരും വിചാരിക്കേണ്ട ഒന്നു പോ ”
കരഞ്ഞു കൈ കൂപ്പി കൊണ്ട് അവൾ അവനോടു അപേക്ഷിച്ചു…
“അതെ അത് തന്നെയാ സ്നേഹിച്ചത് ..നിന്നെ ജീവനേക്കാൾ സ്നേഹിച്ചത ഞാൻ ചെയ്ത തെറ്റ് നിനക്ക് പറഞ്ഞ മനസിലാവില്ല ആർക്കും മനസിലാവില്ല ഞാൻ അനുഭവിച്ച വേദന നിന്നെ ജീവനായി കണ്ട ഞാൻ വെറും പൊട്ടൻ ആയില്ലേ പിന്നെ എന്റെ ജീവിതം വെറും വേസ്റ്റ് ആയില്ലേ വർഷങ്ങളോളം ഒറ്റയ്ക്കു എല്ലാം നീ കാരണമാ മറ്റൊരുത്തന്റെ കൂടെ കിടന്നു നീ രസിക്കുമ്പോ അവൻറെ കൂടെ കെട്ടി മറിയുമ്പോ നിന്നെ ഓർത്ത് കരഞ്ഞു ജീവിക്കുവായിരുന്നു ഞാൻ നിനക്ക് മനസിലാവില്ല ഒന്നും മനസിലാവില്ല ഇപ്പൊ എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല ഒന്നും… പക്ഷെ നിനക്ക് ഉണ്ട് ഒരുപാട് ഉണ്ട് നിന്റെ മോള് നിന്റെ കുടുംബം..നിന്റെ മനു.. നിന്റെ ജീവിതം അതുകൊണ്ട് പൊന്നു മോളെ മായെ ദേ ഇ നിമിഷം നീ എന്റെ കൂടെ വിളിച്ചിടത്തു വരണം അല്ലെങ്കിൽ നിന്റെ കുഞ്ഞിന്റെ മുന്നിൽ വെചൂ ഞാൻ നിന്നെ എന്താ ചെയുവാന്നു എനിക്ക് തന്നെ പറയാൻ പറ്റില്ല ആരു കണ്ടാലും എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ വന്നത് എന്തിനും തയാറായിട്ടു തന്നെയാ നിനക്ക് പറഞ്ഞത് മനസിലായെങ്കിൽ ഇ നിമിഷം ഇറങ്ങി വാ എന്റെ കൂടെ “