ഒന്ന് പോടെ എനിക്ക് എങ്ങനെ അറിയാം അവൻ വിളിക്കും എന്ന് മാത്രവും അല്ല അവൻ നിൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ അല്ലേ പിന്നെ എന്താ .. വേഗം പോവാൻ നോക്ക് അല്ലങ്കിൽ അവൻ കേറി വരും …..
നാശം പിടിക്കാൻ ദൈവമേ എല്ലാം പാരകൾ ആണല്ലോ 🙄🙄
അതെ അമ്മു ഈ വീട്ടിൽ നമ്മക്ക് സൗകര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല നമ്മക്ക് രണ്ട് ദിവസം മാറി നിന്നാലോ….
അത് വേണ്ട ടാ നമ്മടെ ദുഃഖവും സന്തോഷവും ഒക്കെ ഇവർക്കല്ലെ അറിയൂ അപ്പോ ഇതിനും സാക്ഷികൾ ഇവർ തന്നെ മതി…..
എൻ്റമ്മോ സാഹിത്യം
എന്താ നിനക്ക് മാത്രമേ ഇതൊക്കെ പാടുള്ളൂ….
എടാ ഇന്ദ്ര
വരുന്നട കാലാ തേണ്ടിക്ക് വേറെ പണി ഒന്നും ഇല്ലെ…..
ഞാൻ വാതിൽ വലിച്ച് തുറന്ന് വെളിയിലേക്ക് പോയി….
എന്താ നിനക്ക് ….
എന്നെ ഒന്ന് കൊണ്ട്പോയി വിട്
എവിടേ
ക്ളാസ്സ് ഉണ്ട്
എൻ്റെ പൊന്ന് അമറെ നിനക്ക് വണ്ടി എടുത്ത് പോയാ പോരെ
അപ്പോ എൻ്റെ വണ്ടി നീ കൊണ്ടുവരുമോ
അത് ഇന്ന് കിട്ടോ….
ആ ഞാൻ അതും കൊണ്ട് വരാം…..
വരുമോ അതോ
പതിയെ പറ
ശെരി വാ….
അവനെ കൊണ്ട് സ്പെഷ്യൽ ക്ലാസ്സിന് വിട്ടു
അതെ ഈ കറക്കം ഒക്കെ നോക്കിയും കണ്ടും വേണം കേട്ടല്ലോ പിന്നെ വേറെ ഒന്നും കൂടെ കുരുത്തക്കെടൊന്നും ഒപ്പികരുത്….
ഒന്ന് പോടാ ചുമ്മാ 😌
അതെ വന്നിട്ട് ഒന്ന് കാണണം
ശെരി സാർ
അതെ നിൻ്റെ എക്സാം എപ്പോ തുടങ്ങും
അറിയില്ല വൈകും എന്താ
ഒന്നുല്ലാ…..
വേകം വാ….
ശെരി ടാ
ഞാൻ വേഗം തന്നെ വീട്ടിലേക്ക് പോയി….
അമ്മ കഴിക്കാൻ എന്താ ഉള്ളത്…..
കഴിക്കാൻ പുട്ടും മുട്ടയും
ആണോ അടിപൊളി എനിക്ക് വേണ്ട
അതെന്താ
ഞാൻ തരാം നീ അവിടെ പോയി ഇരുന്നോ…
വാരി തരോ
എന്തോ വാരി തരാമോ എന്ന്
സ്വന്തം ആയി ഒരു കൊച്ചുണ്ടായി അതിന് വാരി കൊടുക്കണ്ട നേരത്താ അവൻ എന്നോട് വാരി തരാൻ പറയുന്നേ …..