അരികിൽ
Arikil | Author : The cluster
എതിരെ ഉള്ള വണ്ടിയുടെ ഹോൺ അടി കേട്ടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പോ ഞങ്ങടെ വണ്ടി റോഡിൽ കിടക്കുന്നു പണി കിട്ടി. പുറകിലും മുമ്പിലും എല്ലാം വണ്ടിയാണ് എല്ലാരും ഹോൺ ഇൽ കൈ തന്നെ അഹ്ണോ വെച്ചേക്കുന്നേ അതോ അതിൽ കേറി ഇരിക്കുവാണോ എന്നാ ഡൌട്ട് 🥴. ഞാൻ ശ്രീയോട് ചോദിച്ചു എന്തു പറ്റിയാഡാ എന്ന്
ശ്രീ : അറിയില്ലടാ സ്റ്റാർട്ട് ആകുന്നില്ലാഹ്
ഞാൻ :നിന്റെ ട്രൈ ചെയ്തു നോക്ക്
ശ്രീ : നടക്കുന്നില്ലാഹ്
ഞാൻ : പുറകിലോട്ട് നോക്കി അവൾ പൂരം ഒറക്കമാണ് ഇതൊന്നും അറിയുന്നില്ല. അതെങ്ങനാ ഉറങ്ങി കഴിഞ്ഞ അവളെ പോത്ത് കുത്തിയാലും അവള് അറിയില്യ.
ഞാനും ഓർത്തു ഉറങ്ങിക്കോട്ടെ എന്ന്. ഞാൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി അവിടെ കണ്ട ചേട്ടൻ മാറോടു കാര്യം പറഞ്ഞു പിന്നെ പുറകിൽ കിടന്ന വണ്ടിക്കാരോടും അവർ എല്ലാം വന്നു വണ്ടി തെള്ളി സൈഡ് ആക്കി തന്നു എല്ലാരോടും താങ്ക്സ് പറഞ്ഞു അവർ എല്ലാം പോയി. ശ്രീ ഷോറൂംൽ വിളിച്ചു കാര്യം പറഞ്ഞു അവർ വണ്ടി നോക്കാൻ ആളെ വിടാം എന്നു പറഞ്ഞു. ഞാൻ അവളെ വിളിച്ചു എഴുനേൽപ്പിച്ചു. ഈ അവൾ എന്നു പറയുന്നത് വേറെ ആരും അല്ല എന്റെ വൈഫ് അഥവാ ഒരേഒരു ഭാര്യ ആണ് കേട്ടോ പേര് അഞ്ജന.
ആളു പ്രെഗ്നന്റ് ആണ് കേട്ടോ കുഞ്ഞിന് വേണ്ടി എന്റെ അമ്മ നേർന്ന ഒരു നേർച്ച കഴിഞ്ഞ തിരുവന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു വരുന്ന വഴി ആണ്.അഹ് എന്തായാലും കൊള്ളാം അടുത്തുള്ള ഒരു തട്ടുകടയിൽ കേറി നല്ല അടിപൊളി ഉള്ളിവടയും ചായയും കുടിച്ചു ഇരുന്നു. ഷോറൂം ഇല്ല നിന്നു ആളു വന്നു വണ്ടി എല്ലാം സെറ്റ് ആക്കി തന്നു. ഞങൾ യാത്ര തിരിച്ചു പിന്നെ ഞാൻ ആണ് ഓടിച്ചത്. ശ്രീ റസ്റ്റ് എടുത്തു ബട്ട് വായിക്കു മാത്രം റസ്റ്റ് ഇല്ലാഹ് 🥴.