Hero 2
Author : Doli | Previous Part
വേണ്ട വേണ്ട വണ്ടി നിർത്ത്…. വണ്ടി നിർത്തെട……ഞാൻ ഞെട്ടി എണീറ്റു……
എന്താ ഇപ്പൊ ഇങ്ങനെയൊരു സ്വപ്നം കാണാൻ ഞാൻ മുഖം തുടച്ച് കൊണ്ട് ആലോചിച്ചു….
വെള്ളം കുടിച്ച് ഇങ്ങനെ സ്വപ്നം റിവൈൻഡ് ചെയ്തു നോക്കി….
എത്ര ആലോചിച്ചിട്ടും അവൻ കണ്ട സ്വപ്നം എന്താണ് എന്ന് ഓർത്ത് എടുക്കാൻ കഴിയുന്നില്ല……
നിങൾ എങ്ങോട്ടാ ഈ പോവുന്നത് ഞാൻ ചോദിച്ചു
എടാ നീ അല്ലേ ഇതാണ് സ്ഥലം എന്ന് പറഞ്ഞത് ..ശ്രീ എന്നോട് പറഞ്ഞു
ഇതൊന്നും അല്ല ഏതാ ഈ സ്ഥലം ഇത് ഏതാ സ്ഥലം ഹേ.
നീ കളിക്കളലെ മരിയാതക്ക് പറ ഇതാണോ സ്ഥലം അവൾ ചീറി കൊണ്ട് പറഞ്ഞു…..
ഹേ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ശ്രീ നിന്നോട് ഈ പോട്ടന്മാരെ എടുത്ത് തലയിൽ വക്കല്ലെ എന്ന് ഇപ്പൊ എന്തായി…..വിഷ്ണു അവളോട് സംസാരിച്ചു…..
നീ ഒന്ന് മിണ്ടാതെ ഇരുന്നേ വിഷ്ണുവേ….. ടാ നിനക്ക് സ്ഥലം അറിയാമോ അഡ്രസ്സ് പറ അവൾ എന്നോട് പറഞ്ഞു…..
കുട്ടി കുട്ടി എനിക്ക് ഒരു ഉപകാരം ചെയ്യാമോ……
എന്താ
ഇവന്മാരെ എവിടെ എങ്കിലും ഒന്ന് സെറ്റിൽ ആക്കമോ എനിക്ക് ഒരു ഉപകാരം ആയിരിക്കും ….. ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇവരെ കൊണ്ട് പോവാൻ പറ്റില്ല അത് കൊണ്ടാ പ്ലീസ് ഒന്ന് ഹെൽപ് ചെയ്യാമോ…..ഞാൻ കൈ കൂപ്പി അവളോട് പറഞ്ഞു…..
നീ ഇങ്ങനെ ഒന്നും പറയണ്ട ഞാൻ നോക്കിക്കോളാം നീ വാ നിന്നെ ഞാൻ കൊണ്ടാകാം വാ
അയ്യോ വേണ്ട ഇത് മാത്രം ചെയ്ത മതി ഞാൻ ഓട്ടോ എടുത്ത് പോക്കോളാം ഇനി അതിന് വെറുതെ സമയം കളയണ്ട ……
വേണ്ട നീ എങ്ങനെ ഈ അവസ്ഥയിൽ പോവും വേണ്ട
കുട്ടി താൻ എൻ്റെ കാര്യം നോക്കണ്ട സമയം ഒരുപാട് ആയി എനിക്ക് ഇത് ശീലം ആണ് അത് കൊണ്ട് ഇയാള് പോവാൻ നോക്ക്…..