വേണ്ട
സാരം ഇല്ല കുട്ടി താൻ പൊക്കോ…. താങ്ക്സ് ഫോർ ദി ബ്യൂട്ടിഫുൾ ഡേ
ഹം ശെരി ബൈ അവൾ വണ്ടി പിന്നിലേക്ക് തിരിച്ചു…… അവർ പോവുന്നതും നോക്കി ഞാൻ നിന്നു ….
ശേ ഫിറ്റും ആയില്ല മാങ്ങാത്തൊലി എല്ലാരും അറിയുകയും ചെയ്തു……ഞാൻ തലയും തടവി നടന്നു …..
അപ്പോ ഇതാണോ നടന്നത് ഹൊ ഭാഗ്യം ഞാൻ നെഞ്ചില് കൈ വച്ച് പറഞ്ഞു….
അങ്ങനെ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസിലേക്ക് പോയി…..
എനിക്ക് ചെറിയ ഒരു ചമ്മൽ ഇല്ലാതില്ല
എന്തിന് ചമ്മണം ഞാൻ വെള്ളം അടിക്കും അത് ഇവരൊക്കെ അറിഞ്ഞു അത്ര അല്ലേ ഉള്ളൂ ……. എന്തായാലും ഒന്നും അറിയാത്ത പോലെ ചെല്ലാം…..
ഞാൻ ഉള്ളിലേക്ക് കാല് എടുത്ത് വച്ചു കൊറേ പേരൊക്കെ ഉണ്ട് അതിൽ കുറച്ച് പേരൊക്കെ എന്നെ നോക്കി ഒരേ ചിരി
ഇത്ര ചിരിക്കാൻ എന്താ ഉള്ളത് ഹേ ഞാൻ എൻ്റെ ഡ്രസ്സ് ഒക്കെ ഒന്നും പരിശോധിച്ചു…..
നോക്കണ്ട തുണി ഒന്നും കീറിയിട്ടില്ല വിഷ്ണു പിന്നിൽ കൂടെ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു…..
നീ ഒരു കള്ളൻ തന്നെ കേട്ടോ അവൻ എന്നെ നോക്കി പറഞ്ഞു…..
എന്താ ഇങ്ങനെ ഒക്കെ പറയുന്നെ ഞാൻ അവനോട് ചോദിച്ചു
ഓ ഒന്നും അറിയാത്ത പോലെ ……
എന്തോന്ന് സാധനം ആടെയ് അത് ഹൊ കൂമ്പ് കത്തി പോയി….
സാധനമോ എന്ത് സാധനം എനിക്ക് മനസ്സിലായില്ല …..
ഡേയ് നീ നിർത് നിൻ്റെ അഭിനയം …..
എൻ്റെ പോന്നു ബ്രോ നമ്മക്ക് പിന്നെ സംസാരിക്കാം എന്നെ നാണം കെടുത്തല്ലെ…..
ഇതൊക്കെ നാണകെടാണോ അളിയാ ഇതൊക്കെ അല്ലേ മാസ്സ്….. അവൻ കൈ ഉയർത്തി പറഞ്ഞു
അങ്ങനെ അല്ല ബ്രോ ഒരു അബദ്ധം ആണ് …..
ടാ നീ ഒരുപാട് ഇനിയും കൊണ അടിക്കല്ലെ
ശേ…..
എൻ്റെ തോളിൽ ആരോ വന്ന് തട്ടി ……
എന്താണ് ഹാങ്ങോവർ ഒക്കെ മാറിയോ അനിയാ ശ്രീ എന്നോട് ചോദിചു
😶😶😶