മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Posted by

അയാൾ മറുപടി പറഞ്ഞു…

“”കോൺസ്റ്റബിൾ”

ജോൺസൺ ഒന്ന് വിളിച്ചു…

“‘സർ””

കോൺസ്റ്റബിൾ ഒന്ന് മുന്നിൽ വന്നു നിന്നു…

ആ നായയെ കൊണ്ട് ബോഡിയും ബോഡി കിടന്ന സ്ഥലവും ഒന്ന് ചെക്ക് ചെയ്യാൻ അയാളോട് ജോൺസൻ പറഞ്ഞു…

കോൺസ്റ്റബിൾ പട്ടിയെ കൊണ്ട് ദാമുവിന്റെ ബോഡിയും ബോഡി കിടന്ന സ്ഥലവും ഒന്ന് മണപ്പിച്ചു.. മഴ പെയ്തെങ്കിലും ആ രക്ത പാടുകൾ മണപ്പിച്ചു കൊണ്ടു പട്ടി കിതച്ചു കൊണ്ടു ഒന്ന് കോൺസ്റ്റബിളിനെയും വലിച്ചു കൊണ്ടു ആ ചായ്പ്പിലേക്കു ഓടി…

അത് കണ്ട മായയുടെ നെഞ്ചിൽ തീ കോരിയിട്ട പോലെ ആയി.. ദൈവമെ.. അത് എന്തിനാ അങ്ങോട്ട്‌ പോയെ.. ഈശ്വരാ ഇന്നലെ നടന്നതോന്നും ആരും അറിയല്ലെ””

ആ മരക്കമ്പു ശ്രദ്ധിക്കാതെ രതീഷ് ഇട്ടതു ആ ചായപ്പിന്റെ വാതിലിനു അടുത്ത് തന്നെ ആയിരുന്നു..

അതും നോക്കി പട്ടി നിർത്താതെ കുരച്ചു…

ഒരു കോൺസ്റ്റബിൾ ഒരു തുണി കൊണ്ട് ആ വടി എടുത്തു..

ആ വടിയുടെ മണം പിടിച്ച പട്ടി അവിടെ തന്നെ മണപ്പിച്ചു ചുറ്റി പറ്റി നടന്ന പട്ടി പെട്ടന്ന് ചായപ്പിന് അകത്തു കയറി തായേ വീണു കിടക്കുന്ന ആ ഷർട്ട്‌ കുരച്ചു കൊണ്ട് കടിച്ചെടുത്തു.. ഇന്നലത്തെ ആ വെപ്രാളത്തിനു ഇടയിൽ അറിയാതെ രതീഷ് അവന്റെ ആ ഷർട്ട്‌ ഒന്ന് എടുത്തു മുഖം തുടച്ചായിരുന്നു.. ശ്രദ്ധിക്കാതെ അത് ഇട്ടിട്ടാണ് അവൻ ഓടിയത് ദാമുവിൻറെ തലയ്ക്കു അടിച്ചപ്പോൾ പെട്ടന്ന് തെറിച്ച രക്തം അവന്റെ മുഖത്തു ഉണ്ടായിരുന്നു അതാണ് ആ പട്ടി അതും നോക്കി കുരച്ചത്..

ഇതു കണ്ട ജോൺസൺ അതിനകത്തു കയറി.. ഒരു പോലീസുകാരന്റെ ബുദ്ധിയിൽ അപ്പൊ തന്നെ രാത്രി എന്തൊക്കെയോ അവിടെ നടന്നിട്ടുണ്ടെന്നു തോന്നി.. ഒന്ന് അവിടെ മൊത്തം നിരീക്ഷിച്ചിട്ട് അയാൾ പുറത്തു ഇറങ്ങി.. മോഹനനോട് ചോദിച്ചു…

“”ഇ മരിച്ച ആളു അവിടെയാണോ കിടക്കാറ്””

“അതെ സാറെ അവിടെ തന്നെയാ എന്നും കിടക്കാറ്””

മോഹനൻ മറുപടി നൽകി..

“അവിടെ കിടന്ന ആളെന്തിനാ പാതി രാത്രി ഇങ്ങോട്ടേക്ക് വന്നേ ഇവിടെ വെച്ചല്ലേ അയാൾക് അടിയേറ്റത്തു പിന്നെ ഇ ഷർട്ട്‌ അയാളുടെ ആണോ”

Leave a Reply

Your email address will not be published. Required fields are marked *