ശ്രീജ അതുകേട്ടു കുറച്ച് നേരം ആലോചിച്ചു
“….എടി അതല്ല എന്നെ അച്ഛൻ കാണുമ്പോഴേ ഓടിക്കും നിനക്കറിഞ്ഞൂടെ ആ കഥയൊക്കെ…“
“….അതൊന്നുമില്ലെടി നിനക്ക് തോന്നുന്നതാ .എത്ര വര്ഷം മുമ്പത്തെ കാര്യങ്ങളാ അതൊക്കെ…”
“….അതല്ലെടി ഞാൻ പ്രസവിക്കാത്തതു കൊണ്ട് അമ്മയെന്നെ കുത്ത് വാക്കു പറഞ്ഞെന്നെ ഒരുപാട് നോവിച്ചിട്ടുണ്ട് അതാ .എന്നെ കണ്ടാൽ ഇനീം പറയും …“
“….ആ അപ്പൊ കറക്ടായില്ലേ കാര്യങ്ങള് .അച്ഛനും അമ്മയ്ക്കും നിന്റെയല്ല കുഴപ്പം എന്ന് മനസ്സിലാകുമ്പോ രണ്ട് പേരും താനേ നിന്റടുത്ത് വന്നോളും .നിനക്കൊരു പകരം വീട്ടലും കൂടിയാവും…”
“….പകരമൊന്നും എനിക്ക് വീട്ടെണ്ട .അവരേം കുറ്റം പറയാൻ പറ്റില്ലെടി .ഒരു മോളുള്ളതു മരിച്ചു പിന്നെ ഉള്ള ഒരൊറ്റ മോനല്ലേ രാജീവേട്ടൻ .അവർക്കു ഒരു അനന്തരാവകാശി ആയൊരു കുഞ്ഞിനെ അവരാഗ്രഹിക്കത്തില്ലേ ദീപേ .അതിന്റെ വിഷമം കൊണ്ട് പറയുന്നതാ .ഞാനല്ലേ പുറത്ത് നിന്ന് വന്നത് അവർക്കിപ്പോ സ്വന്തം മോനെ കുറ്റപ്പെടുത്താൻ പറ്റുമോ ….“
“….എടി വേറെ ഒന്നും ആലോചിക്കാനില്ല ഇതാകുമ്പോ നിങ്ങൾക്ക് വേറെ ചില്ലിക്കാശിന്റെ ചെലവില്ലല്ലോ .രാജീവിനോട് നീയിതിനെ പറ്റി പറയണം പുള്ളിക്കാരന്റെ അഭിപ്രായവും കൂടി നോക്കാമല്ലോ…”
“….ഊം അതും ശരിയാ…“
“….മിക്കവാറും നിനക്കെന്തെങ്കിലും പഥ്യം നോക്കി മരുന്ന് കഴിക്കാനുള്ളതേ കാണൂ അത് കഴിക്കുക അത്ര തന്നെ .കാര്യം ക്ളീനാവും…“
“….ടി പൊടി അവിടുന്നു നീയെന്തൊക്കെയാ ഈ പറയുന്നേ .ചേട്ടന്റെ കാര്യം ഞാൻ പറഞ്ഞില്ലേ അപ്പൊ ഞാൻ മാത്രം പഥ്യം നോക്കി മരുന്ന് കഴിച്ചിട്ടെന്താ കാര്യം…”
“….ആ പറഞ്ഞ പോലെ അത് നേരാണല്ലോ എടി പുള്ളി പൂജ വേണമെന്ന് പറഞ്ഞാൽ അത് ചെയ്യിക്കണം .രാജീവ് ഇവിടില്ലാത്ത സ്ഥിതിക്ക് എന്തായാലും പൂജ കാണുമല്ലോ പുള്ളിക്ക് മനസ്സിന്റെ കണ്ട്രോള് മാത്രം കിട്ടിയാൽ പോരെ .എടി എല്ലാം ശരിയാകുമെടി എന്റെ മനസ്സ് പറയുന്നെടി .നീ മറ്റൊന്നും നോക്കണ്ട രാജീവ് വിളിക്കുമ്പോ നീ ഈ കാര്യം പറ .എത്രയോ പേര് ഇതൊക്കെ ചെയ്യുന്നു ഇതും കൂടിയൊന്നു ട്രൈ ചെയ്യടി പെണ്ണെ…”
“….നീ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായെടി അച്ഛന്റെ അടുത്തൊരുപാട് പേര് വരുന്നുണ്ട് .പുള്ളിയെ എല്ലാർക്കും ഭയങ്കര വിശ്വാസമാ .പുള്ളീടെ അടുത്ത് പോയാൽ പ്രസവം നടക്കുമെന്നാ ചിലര് പറയുന്നേ…”