ഇത് ഞങ്ങളുടെ കഥ 3
Ethu njangalude Kadha Part 3 | Author : Sayooj
[ Previous Part ] [ www.kambistories.com ]
നേരം വെളുത്തു.സൂര്യന്റെ വെട്ടം അരുണിന്റെ റൂമിലേക്ക് ജനലിഴകളിലൂടെ അരിച്ചെത്തി..കിടന്ന കിടപ്പിൽ തന്നെ അവൻ ദേഹം മുഴുവൻ ഒന്ന് നീട്ടി വലിച്ച് സ്ട്രച്ച് ചെയ്തു..
കിടക്കയിൽ നിന്ന് എണീച്ചു ഫുൾ ചാർജ് ആയ ഫോൺ ചാർജറിൽ നിന്ന് വിച്ഛേദിച്ച ശേഷം വാതിൽ തുറന്ന് പുറത്തിറങ്ങി.. അടുക്കളയിൽ അമ്മയുടെയും അനുവിന്റെയും സംസാരം കേൾക്കാം..
ഫ്രഷ് ആയശേഷം പതിവുപോലെ പാൽപ്പാത്രവും എടുത്ത് വീടിന്റെ മുന്നിലെ ഇടയിലേക്ക് ഇറങ്ങി.. മതിലിനപ്പുറം തന്റെ വീടിന്റെ ഉമ്മറത്തെ പടിയിലിരുന്ന് പഠിച്ചോണ്ടിരുന്ന ഉണ്ണിയോട് കൈ ഉയർത്തിക്കാട്ടി ആംഗ്യം കാണിച്ചശേഷം റോഡിലൂടെ പാൽ സൊസൈറ്റിയെ ലക്ഷ്യമാക്കി നടന്നു.
അതിരാവിലെ കോളേജുകളിലേക്കും സ്കൂളുകളിലേക്കും ഒക്കെയായി പോകുന്ന തരുണീമണികളുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് അരുൺ സൊസൈറ്റിക്ക് മുന്നിലെത്തി..
ഒരു കോൺക്രീറ്റ് റോഡിന്റെ തൊട്ട് സൈഡിൽ ആയാണ് സ്ഥാപനം.ഒരു ചെറിയ രണ്ട് മുറി കട.മുന്നിൽ കൗണ്ടറും അതിന് പിന്നിലായി ഒരു കർട്ടനും തൂക്കിയിട്ടിട്ടുണ്ട് ആ കർട്ടന്റെ മറവിലാണ് പാത്രങ്ങളെല്ലാം അടുക്കി വെച്ചിരിക്കുന്നത്. ആ ഭാഗത്തുള്ള ഡോർ തുറന്നു പുറത്തോട്ട് നോക്കിയാൽ ഉഷ ചേച്ചിയുടെയും ദാമു ഏട്ടന്റെയും വീടുകാണാം..ഒരു ചെറിയ വാർപ്പിട്ട വീട്.
വീട് തൊട്ടടുത്തുതന്നെ ആയതിനാൽ ഉഷേച്ചിക്ക് സുഖമാണ്..അടുക്കള വഴി നേരെ ഇറങ്ങി കടയിലേക്ക് എത്താം..
കോൺക്രീറ്റ് റോഡിന്റെ ഒരു വശത്തായി കുറച്ചു ഉയരത്തിൽ ആയാണ് കട സ്ഥിതി ചെയ്യുന്നത്,ഒരു മൂന്നുനാല് ചെറിയ പടികൾ കയറിയാൽ കടയുടെ മുറ്റത് എത്താം..
അരുൺ അവിടെ എത്തിയപ്പോൾ രണ്ടുമൂന്നു പേര് മുന്നേ തന്നെ പാലിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. പാൽപ്പാത്രം സൈഡിലുള്ള ബെഞ്ചിൽ വെച്ചശേഷം തന്റെ ട്രാക്ക് സൂട്ടിന്റെ കീശയിൽ നിന്ന് ഫോണെടുത്ത് അരുൺ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഒക്കെ വായിച്ചിരുന്നു.