അരുൺ : “നമുക്ക് കുറച്ചുനേരം കൂടെ നോക്കാം.. അവൾ പുറത്തിറങ്ങുവാണെങ്കിൽ ഞാൻ എന്തായാലും പോയി മുട്ടും..”
ഇതും പറഞ്ഞ് അരുൺ ക്ലാസിന്റെ ജനലിന്റെ അടുത്ത് നിന്ന് തിരിഞ്ഞു കളിച്ചു..ഉണ്ണി ചുമ്മാ ചുമരും ചാരിയും നിയാസ് തന്റെ പതിവ് വായിനോട്ടത്തിലും മുഴുകി..
പെട്ടന്നാണ് അഞ്ജു ബെഞ്ചിൽ നിന്നെണീച്ച് ക്ലാസ്സിന് പുറത്തേക്ക് നടന്നുവന്നത് കൂടെ രണ്ടു കൂട്ടുകാരികളും ഉണ്ടായിരുന്നു..
അവള് ഇറങ്ങി വരുന്നത് കണ്ടപാടെ അരുൺ പെട്ടെന്ന് ചുവരിന്റെ മറവിൽ മറഞ്ഞുനിന്നു..
നിയാസ് : “ടാ മണ്ടാ..അവൾ ദേ പോകുന്നു..”
അരുൺ : “മെല്ലെ പറയടാ പുല്ലേ..”
എന്ന് പറഞ്ഞ് മൂന്നുപേരും അവളെ ഫോളോ ചെയ്തു..അഞ്ചുവും കൂട്ടുകാരികളും നേരെ പോയത് പെൺകുട്ടികളുടെ ബാത്റൂമിലേക്ക് ആയിരുന്നു..അവൾ ഉള്ളിലേക്ക് കയറിയില്ല കൂട്ടുകാരികൾ വരുന്നതും കാത്ത് പുറത്തുനിന്നു..
നിയാസ് : ഇതാണ് പറ്റിയ ചാൻസ്.. അവൾ തനിച്ചാണ് അടുത്ത് ആരുമില്ല.. ഇതുപോലൊരു അവസരം ഇനി കിട്ടില്ല.. വേഗം കേറി മുട്ട്..!
അരുണിന്റെ മനസ്സ് പോയി സംസാരിക്കാൻ കെഞ്ചുന്നുണ്ടെകിലും ശരീരം അനങ്ങിയില്ല..
നിയാസ് : എടാ നീ എന്താ കാണിക്കുന്നേ..
അരുൺ : അളിയാ..എനിക്ക് ചെറിയൊരു പേടി..
നിയാസ് : പേടിയോ.. അയ്യേ..എന്തുവാടെ.!
അരുൺ : അതല്ലടാ.. ഇങ്ങനൊക്കെ ഞാൻ ആദ്യമായിട്ടാ. വല്ലാത്തൊരു ടെൻഷൻ..
നിയാസ് : “നാണമുണ്ടോടാ മൈരേ അണ്ടിയും തൂക്കി നടക്കാൻ..
പടച്ചോനെ ഇവനെയൊക്കെയാണല്ലോ ഞാൻ ഇത്രയും നാളും കൂടെ കൊണ്ടുനടന്നത്..
അരുൺ : എടാ നിനക്കെന്റെ അവസ്ഥ മനസിലാകാഞ്ഞിട്ടാ..ഇത് ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലല്ലേ.. ഫസ്റ്റ് ഇംപ്രഷൻ തന്നെ ചളമായലോ ..അതൊക്കെ ഓർക്കുമ്പോൾ..
നിയാസ് : കോപ്പ്..നിന്നെക്കൊണ്ട് ഇതൊന്നും നടക്കൂന്ന് തോന്നുന്നില്ല. അവളെ വല്ല ആൺപിള്ളേരും കൊത്തിക്കൊണ്ട് പോവും നീ നോക്കിക്കോ..
എടാ ഉണ്ണി നീ ഇങ്ങു പോര്..അവനെ കൊണ്ടൊന്നും നടക്കൂല്ല..”
ഉണ്ണി അരുണിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി..
ഉണ്ണീ : “നീ നിനക്ക് കംഫോട്ടബിൾ ആവുമ്പോൾ സാവധാനം പോയി മിണ്ടിയാൽ മതി..”