നിയാസ് : പോഡേയ് .. നീ പോയി ചാച്ചിക്കോ.. രാവിലേ എണീച്ച് പഠിക്കാൻ ഉള്ളതല്ലേ.. വലിയ കാര്യങ്ങൾ ഒന്നും ചിന്തിച്ചു മോൻ തല പുണ്ണാക്കേണ്ട.അതിനിവിടെ ചേട്ടന്മാർ ഉണ്ട്..” ഉണ്ണിയെ നോക്കി കളിയാക്കികൊണ്ട് നിയാസ് പറഞ്ഞു..
“ചേട്ടന്മാരെ നാളെയും ഈ കോലത്തിൽ കണ്ടാൽ മതി” എന്നും പറഞ്ഞു ഉണ്ണി റൂമിൽ നിന്ന് പുറത്തിറങ്ങി..
വീടിന്റെ ഉമ്മറത്തു അവനെ കാത്തുനിൽക്കുകയെന്നോണം അനു നിൽപ്പുണ്ടായിരുന്നു..
അനു : പോവാണോ ഏട്ടൻ..? ഇന്നിവിടെ അവരോടൊപ്പം കിടക്കാമായിരുന്നില്ലേ..?
ഉണ്ണി : “അതിന്റെ ആവശ്യമൊന്നുമില്ല..” ഇന്ന് രാത്രി അവന്മാരുടെ ഉറക്കമൊക്കെ കണക്കാണെന്ന് ഇവൾക്ക് അറഞ്ഞൂടല്ലോ.
അനു : ഉണ്ണിയേട്ടാ ഇന്നത്തെ ചിക്കൻ കറി എങ്ങനെ ഉണ്ടാരുന്നു..
ഉണ്ണി : എന്തെ? രസം ഉണ്ടാരുന്നല്ലോ..
അനുവിന്റെ മുഖം പെട്ടന്ന് വിടർന്നു..
അനു : ശെരിക്കും!??? ഞാൻ ഉണ്ടാക്കിയതാ ട്ടോ..
തന്റെ വായിൽ നിന്നത് വീണു പോയല്ലോ എന്നായി ഉണ്ണിക്ക്..
“ഞാൻ പോട്ടെ” എന്നും പറഞ്ഞു അവൻ വേഗം വീട്ടിലേക്കു നടന്നു.. അവന്റ രൂപം മുന്നിൽ നിന്നും മായുന്നതും നോക്കി അനു ഉമ്മറത്തു നിന്നു..
സമയം 12.30.. വീട്ടിൽ എല്ലാരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം അരുണും നിയാസും വീട്ടിൽ നിന്നിറങ്ങി.പുറത്തിറങ്ങിയതും തന്റെ കയ്യിലുള്ള സ്പേർ ചാവി കൊണ്ട് മുന്നിലെ വാതിൽ അരുൺ ലോക്ക് ചെയ്തു..
പോർച്ചിൽ നിന്ന് തന്റെ ബുള്ളറ്റ് തള്ളിയിറക്കുന്ന നിയാസിനെ കണ്ട അരുൺ
“എടാ മണ്ടാ. ഇതുപോലൊരു കാര്യത്തിന് പോകുമ്പോൾ ബുള്ളറ്റ് ആണോ എടുക്കുന്നെ! നാട്ടുകാരെ മൊത്തം അറിയിക്കാനുള്ള പ്ലാൻ ആണൊ.. എന്റെ splendor എടുക്കാം എന്നും പറഞ്ഞു അരുൺ തന്റെ വണ്ടി ഉന്തി ഗേറ്റിന് പുറത്തെത്തിച്ചു..മുന്നോട്ടു കുറച്ചുനേരം കൂടി തള്ളിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് പാത്തുവിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു..
10 മിനിറ്റ് കൊണ്ട് തന്നെ പാത്തുവിന്റെ വീടിനു മുന്നിലെത്തി ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ നിയാസ് വണ്ടിയിൽ നിന്നിറങ്ങി അവളുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു..
‘ആരുമില്ല.. അടുക്കള ഭാഗത്തേക്ക് വാ’ എന്നായിരുന്നു പാത്തുവിന്റെ മറുപടി.. തനിക്ക് വേണ്ട സിഗ്നൽ കിട്ടിയ നിയാസ് പതിയെ ഗേറ്റ് ചാടി കടന്നു