എന്നോട് ക്ഷമിക്ക് ഏട്ടാ… അവൾ പൊട്ടിക്കരഞ്ഞു..
“ഞാൻ ലോറി ഓടാൻ പോയിരുന്നത് വിവേക് ഉണ്ടാവുന്നേനു മുന്നേ അല്ലേ.. അപ്പോ അവൻ??”
“അതെ ഏട്ടാ… മനോജിന്റെ മോനാണ്…”
തലയിൽ വെള്ളിടി വെട്ടിയ പോലെ ഞാൻ തറയിലേക്കിരുന്നു ..
അപ്പോ എല്ലാരും ചേർന്ന് എന്നെ പറ്റിച്ചു… സ്വന്തമെന്നു കരുതിയ മകൻ പോലും എനിക്ക് ഇപ്പൊ ആരുമല്ലാതായിരിക്കുന്നു..
അമ്മയെക്കാളും അവനിഷ്ടം എന്നെയാണ്.. എന്ത് കാര്യവും ഓപ്പൺ ആയി പറയുന്ന എന്റെ പൊന്നു മോൻ എന്റെയല്ല ഇവൾ വ്യഭിചരിച്ചു ഉണ്ടാക്കിയതാണെന്ന് അറിഞ്ഞപ്പോ എന്നിലുള്ള മുഴുവൻ ദേഷ്യവും പുറത്ത് വന്നു….
എത്ര അടി അവളെ അടിച്ചു എന്നെനിക്ക് അറിയില്ല… മൂക്കിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും കുടു കുടെ ചോര പുറത്ത് വന്നു… മനോജ് ഒന്ന് അനങ്ങാൻ പോലുമാവാതേ ഇതെല്ലാം നോക്കി ഇരുന്നു…
ഞാൻ അവരുടെ രണ്ട് പേരുടെയും മൊബൈൽ വാങ്ങി അതും കൊണ്ട് റൂമും പൂട്ടി പുറത്തേക്ക് പോയി…
അടി കൊണ്ട് അവളുടെ ബോധം പോയിരുന്നു… അവനെ അടിക്കാൻ അല്ലല്ലോ എന്റെ ഉദ്ദേശം… അത് കൊണ്ട് തന്നെ അവനെ മുറിയുടെ ഉള്ളിൽ തന്നെ കസേരയിൽ കെട്ടി ഇരുത്തി…
ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയിൽ ചെന്നു ചായ ഇട്ടിട്ട് വിവേകിനെ വിളിച്ചെഴുന്നേൽപ്പിക്കാൻ പോയി…
അടുത്ത് ചെന്നിരുന്നു…. പാവം എന്റെ മോൻ നല്ല ഉറക്കമാണ്… പതുക്കെ അവനെ മുടിയിൽ തലോടി .. അവൻ കണ്ണ് തുറന്നു..
“ഗുഡ് മോർണിംഗ് അച്ഛാ…”
“മോർണിംഗ് മോനെ…. എഴുന്നേൽക്ക്.. നിനക്ക് പോണ്ടേ…”
“അമ്മയെവിടെ…?”
“അമ്മ കിടക്കുവാടാ… തല വേദനയാണെന്ന്… നീ ചായ കുടിച് ഫ്രഷ് ആയി വാ…”
“ഓക്കേ അച്ഛാ…”
ഞാൻ മുറി വിട്ട് പുറത്തിറങ്ങി… അപ്പോഴേക്കും പത്രക്കാരൻ വന്നു…
“എന്താ അനിലേട്ടാ ഓട്ടോ പുറത്തിട്ടിരിക്കുന്നെ?”
“എടാ രാത്രി ഒരു ആശുപത്രി ഓട്ടമുണ്ടായിരുന്നു.. മഴയായത് കൊണ്ട് മുഴുവൻ ചെളിയാണെടാ… സർവീസ് ചെയ്തിട്ട് അകത്തു കേറ്റിയിടാമെന്നു വെച്ചു…”
അവനെ പറഞ്ഞു വിട്ടിട്ട് ഞാൻ അടുക്കളയിലേക്ക് പോയി…മോന് ഇഷ്ടപ്പെട്ട ദോശയും തക്കാളി കറിയും ഉണ്ടാക്കി… എന്താണെന്നറിയില്ല… അവനോട് വല്ലാത്തൊരു സ്നേഹം കൂടിയ പോലെ… ഇനി ഈ ലോകത്തിൽ അവൻ മാത്രമാണ് എന്റെ കൂടെ ഉണ്ടാവുന്നത്… ആ തോന്നൽ കാരണമാണോ… അറിയില്ല…