അവൻ കുറച്ചു നേരം ചിന്തയിലാണ്ട് കണ്ണടച്ചിരുന്നു…
“അളിയാ നീ അവളെ കൊന്നാൽ നിന്റെ കയ്യിൽ ചോര ആവും… അത് വേണ്ട…. ആ പരിപാടി നീ നിർത്തിയതല്ലേ… ഇനി ശെരിയാവില്ല…”
“പിന്നേ എന്താടാ ഞാൻ ചെയ്യണ്ടേ…?”
അളിയൻ ഇരിക്ക്…. ഞാൻ ഒരു കാര്യം തന്നു വിടാം..
അതും പറഞ്ഞു അവൻ മുകളിലേക്ക് പോയി… കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോ അവന്റെ കയ്യിൽ എന്തോ ഒരു ചെറിയ പൊതി ഉണ്ടായിരുന്നു…
“അളിയാ… ഇത് നീ വെച്ചോ… ഇതൊരു PAIN കില്ലർ ആണ്..”
“ഇതെന്തിനാ എനിക്ക്…?”
“നിനക്കല്ല… ഇത് നിന്റെ അളിയന് ഉള്ളതാ… എന്തായാലും നീ തിരിച്ചു ചെല്ലുബോ അവനെ ഇടിച്ച് ഒരു പരുവമാക്കും എന്നെനിക്ക് അറിയാം… അപ്പോ അവനു ഇത് കഴിക്കാൻ കൊടുക്കണം…”
“ടാ… നീ അവന്റെ ആളായി അല്ലേ അപ്പോ..”
“ഞാൻ മുഴുവൻ പറയട്ടെടാ…. ഇത് വെറും ഗുളിക അല്ല…. താലിയം ചേർത്ത ഒരു ഐറ്റം ആണ്…. Underword സായിപ്പന്മാർ കൈ നനയാതെ എതിരാളികളെ കൊല്ലാൻ ഉപയോഗിച്ച ഒരു pain killer..”
.. ഞാൻ അതൊക്കെ കേട്ടിരുന്നു…
“അളിയാ… നീ അവനെ വെറുതെ വിടുന്നു എന്ന് അവനു തോന്നിക്കണം. പോകുന്നെന്ന് മുന്നേ അവനു ഈ ഗുളിക കഴിക്കാൻ കൊടുക്ക്…. ഏറിപോയാൽ രണ്ട് മണിക്കൂർ… ചോര തുപ്പി ചാവും…. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും ഒന്നും ഉണ്ടാവില്ല….”
അത് കേട്ടപ്പോ എനിക്ക് ചെറിയൊരു ചിരി തോന്നി….
“എടാ അതിനു മുന്നേയും ശേഷവും നീ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം… പക്ഷേ ഒരു കണ്ടിഷൻ…. ഇതെല്ലാം ഒതുക്കി കഴിഞ്ഞു നീ ഫ്രീ ആകുമ്പോ വീണ്ടും നീയും മോനും ഇങ്ങോട്ടേക്കു വരണം… നീ കണ്ടില്ലേ.. ഞാൻ ഒറ്റയ്ക്കാ ഇവിടെ…. നിങ്ങൾ കൂടെ ഉണ്ടേൽ എനിക്ക് ഒരു കമ്പനി ആകും…. നീ അനിൽ ഭായ് ആവണ്ട… അനിൽ ആയി തന്നെ എന്റെ കമ്പനി കാര്യങ്ങളൊക്കെ നോക്കിയാൽ മതി… സമ്മതമാണോ…..
അളിയാ ഞാൻ….
മറുപടി പറയാൻ ഓങ്ങിയപ്പോഴേക്കും ഫോൺ ബെല്ലടിച്ചു….. ശ്രീജയാണ്…
******–*-**** (ക്യാമറ നേരെ രതികളത്തിലേക്ക് ചെല്ലട്ടെ…)