ഒക്കെ പോരാഞ്ഞിട്ട് സമ്പത്തും എല്ലാം അവളെ അവനിലേക്ക് ആകർഷിച്ചുകൊണ്ടിരുന്നു. കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞുള്ള ഞായറാഴ്ച രാവിലെ അവന് അവളുടെ വിളി വന്നു, “വേഗം ക്യാന്റീനിലേക്ക് വാ. നിനക്കൊരു സർപ്രൈസ് വിസിറ്റർ ഉണ്ട്.” അതാരാണെന്ന് അവൻ ഒന്ന് ശങ്കിച്ചു. ക്യാന്റീനിൽ എത്തിയപ്പോൾ അവൾ തന്റെ അടുത്തിരുന്ന നരയും കഷണ്ടിയും കയറിയ മദ്ധ്യ വയസ്കനെ കാണിച്ച് പറഞ്ഞു, “അജിത്, ഇതാണ് എന്റെ അച്ഛൻ.” ശേഷം അവൾ അച്ഛന് നേരെ തിരിഞ്ഞ് പറഞ്ഞു, “അച്ഛാ, ഇത്…” “വേണ്ട, മനസ്സിലായി,
നിന്റെ ചോയ്സ് അല്ലേ?”അവളുടെ അച്ഛൻ വേണു ഇടയിൽ കയറി. അവൾ നാണത്തോടെ വിരൽ ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞു, “ശ് ശ് ശ് …. ഈ അച്ഛന്റെ ഒരു കാര്യം. അജിത്, അച്ഛന് ബാംഗ്ളൂർ ഒരു കല്യാണം ഉണ്ടായിരുന്നു. അതിന് വന്നപ്പോൾ ഇവിടെ കയറി എന്നെക്കൂടി കാണാൻ വന്നതാ. അപ്പൊ ഞാൻ പറഞ്ഞു എന്റെ ഒരു ഫ്രണ്ട് ഉണ്ട് കണ്ടിട്ട് പോകാം എന്ന്.”
“അവൻ ഒന്നും മനസ്സിലാകാതെ ഞെട്ടലോടെ നിന്നു.വേണു അവനോട് ഇരിക്കാൻ ആംഗ്യം കാണിച്ച ശേഷം അവന്റെ വിശേഷങ്ങൾ തിരക്കാൻ ആരംഭിച്ചു. തന്നെപ്പറ്റി ദേവികയോട് പറഞ്ഞ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ റിപീറ്റ് ചെയ്യാൻ അവൻ ഒരുപാട് പാടുപെട്ടു. എന്നിട്ടും വീട്ടിൽ ആരൊക്കെയുണ്ട് എന്ന് ചോദിച്ചപ്പോൾ തന്നെ അറിയാതെ രോഹിണി ചേചി എന്ന് അവൻ പറഞ്ഞു. “അതാരാ? എന്നോട് പറഞ്ഞിട്ടില്ലല്ലോ,”
എന്ന് ദേവിക ചോദിച്ചപ്പോൾ പണിപാളിയെന്നുതന്നെയാണ് അവൻ കരുതിയത്. എന്തോ ഭാഗ്യത്തിന് അത് പുതിയ സെർവന്റാണ് എന്നൊരു നുണ അപ്പോൾ തന്നെ അവന്റെ നാവിൽ വന്നു. അതുപോലെ അച്ഛന്റെ കമ്പനിയുടെ പേരെന്താണ് എന്ന് ചോദിച്ചപ്പോൾ അവൻ ഒന്ന് പരുങ്ങി. ഒടുവിൽ ശ്രീനിവാസ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ രക്ഷപ്പെട്ടെന്ന് കരുതിയതാണ്.
അപ്പോൾ അതാ അടുത്ത ചോദ്യം, “ബിസിനസ്സ് ഒക്കെ മൈസൂർ ആണെന്നല്ലേ പറഞ്ഞത്.മൈസൂർ എവിടെയാ? എന്റെ ഒരു കസിൻ അവിടെയുണ്ട്. കോർപ്പറേഷൻ ഓഫീസിൽ.മോഹൻ. ഞാൻ പറയാം ചിലപ്പോൾ അവന് അറിയുന്നുണ്ടാവും.”
“അത് പിനെ അങ്കിൾ , ഡാഡി അംഗനെ നേരിറ്റ് ബിസിനസ്സ് കുരവാ. എലാം ബിനാമി ബിസിനസ് ആണ്. സോ… അരിയാൻ ചാൻസ് ഇല. എംഗിലും നാൻ ഡാഡിയോട് പരയാം,” എന്നുപറഞ്ഞാണ് അവൻ തടിയെടുത്തത്. പിന്നെയും കുറച്ചുനേരം കൂടി സംസാരിച്ച ശേഷം, “ഒരു ദിവസം നാട്ടിലേക്ക് ഒക്കെ വരൂ. രണ്ടു ദിവസം നിന്ന്, അമ്മയെയും അവളുടെ ബാക്കി ഫ്രൻഡ്സിനെയും ഒക്കെ കണ്ടിട്ട് പോകാം,” എന്ന് അവനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അന്ന് വേണു പോയത്. അതിനു ശേഷമുള്ള ഒരാഴ്ച അജിത്തിന് ഉറക്കം നഷ്ടപ്പെട്ടു എന്നുപറഞ്ഞാൽ മതി. എന്തിനാവും അവൾ അച്ഛനെ പരിചയപ്പെടുത്തിയത്,