കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്]

Posted by

“അവളുടെ കൂടെ കൂടുതൽ അടുക്കാനുള്ള ഒരു ഗോൾഡൻ ചാൻസ് ആണ് പോകുന്നത്,” അവന്റെ മനസ്സ് മന്ത്രിച്ചു. അവൻ രണ്ടും കല്പിച്ചു പറഞ്ഞു, ” നാനും നിനോട് വെറുതെ പരഞ്ഞത്‌. നമുക് പോകാം. ബട്ട് ടുഡേ വേനോ. മേ ബി നെക്സ്റ്റ് വീക്കെൻഡ്. ആദ്യം ഈ പ്ലെയ്‌സ് നടനു കാനന്റെ?. ” അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു. “യൂ ആൾമോസ്റ്റ് ഗോട്ട് മീ. ഞാൻ വിചാരിച്ചു ഞാൻ ബോറിങ് ആണെന്ന് നീ കരുതിയെന്ന്” “നോ.. നെവർ” അവൻ പുഞ്ചിരിച്ചു.

അവന്റെ ഭാഗ്യത്തിന് അടുത്തയാഴ്ച അവന് സ്കോളർഷിപ്പിലെ ബാക്കി തുക കിട്ടി. പക്ഷേ അടുത്ത തവണ ഇങ്ങനെ രക്ഷപ്പെടുമെന്ന് ഉറപ്പില്ലായിരുന്നു.മാത്രമല്ല പണചിലവും, അതുകൊണ്ട് കാര്യം തുറന്നുപറയണോ എന്ന് അവൻ ആലോചിച്ചു.

ചിലപ്പോൾ അവൾക്ക് വേറെ വല്ല സ്കോളർഷിപ് ഉണ്ടെങ്കിലോ? അല്ലെങ്കിൽ അവൾ ലോണെടുത്ത് പഠിക്കുന്ന സാധാരണക്കാരി ആണെങ്കിലോ എന്ന് അവൻ ചിന്തിചു. എങ്ങനെയെങ്കിലും അവൾ പണക്കാരിയാണോ എന്നറിയണം എന്നവൻ തീർച്ചയാക്കി. അങ്ങനെ ശനിയാഴ്ചയിലെ ആ ഡിന്നറിനിടയിൽ അവൻ ചോദിച്ചു,

“സോ വാട്ട് എൽസ്? നീയൊരു ഫുഡീ ആനെന് യെനിഗുമനസിലായി. നീ യെന്റായാലും നിന്റെ ഫാമിലി ആൻഡ് ഫ്രണ്ട്സ് ന്റെയോപം കേരലയിലെ നൈസ് റെസ്റ്റോറന്റ്സ് ഡെയിലി പോകുനുന്റാകും.”

“ഓ ഐ ആം എ ഫുഡീ കണ്ടാൽ തോന്നിലെന്നെ ഉള്ളൂ,” അവൾ ചിരിച്ചു, പിന്നെ ഇങ്ങനെ തുടർന്നു, “യൂ നോ, അത് എന്റെ അച്ഛന്റെ പാരമ്പര്യം ആണ്.ഹി ലൈക്ക്‌സ് ആൾമോസ്റ്റ് ആൾ ബിരിയാണിസ് ആൻഡ് ഡെയ്‌ലി കോളേജ് ക്യാന്റീനിൽ നിന്ന് ബിരിയാണി കഴിക്കും. ഡു യൂ ബിലീവ് ഡെയ്‌ലി.”

“കോളേജ്?”

“യെസ്, ഹി ഇസ്‌ ദി പ്രിൻസിപ്പൽ.”

“ഓ നൈസ്. ഡാഡ് ന് നിന്റെ മോം ഉന്റാക്കിയ ബിരിയാണി ഇസ്റ്റമലേ,” അജിത് തമാശ പറയാൻ ശ്രമിച്ചു.

“ഹഹ, ഹി ലൈക്സ്, ബട്ട് അൺഫോർച്ചുനേറ്റ്ലി മോം ന് ഡെയിലി കൂക് ചെയ്യാൻ പറ്റില്ല. കാരണം മോം ആണ് കോളേജിലെ എച് ഒ ഡി.”

“ഓ ദാറ്റ്‌സ് നൈസ്. സോ, നിന്റെ മോംസ് സാലറിയാവും നിന്റെ പോക്കറ്റ് മണി ഫോർ യുവർ ബിരിയാണിസ്.”

Leave a Reply

Your email address will not be published. Required fields are marked *