…അതല്ലെടി അച്ചനൊ അമ്മയോ എന്നെ കാണുമ്പോ കുരുപൊട്ടി വല്ലോം ചെയ്താലോന്ന് ഒരിതു..
അതു കേട്ട് ശ്രീജ ഉറക്കെ പൊട്ടിച്ചിരിച്ചു
…ഹ്ഹ ഹാ എന്റെ പൊന്നു ചേട്ടാ ചേട്ടന് സ്വന്തം അച്ഛനേം അമ്മയേം അറിയില്ലേ പിന്നെന്താ…
…നിനക്കറിയില്ല അച്ഛനൊക്കെ ദേഷ്യം വന്നാൽ ഭയങ്കരമായി അടിക്കും. …
…ആ അതുശരി ഇത്രേം പേടിയുള്ള ആളെന്തിനാ അവരെ കളഞ്ഞു പോയതു …
…കളഞ്ഞിട്ടു പോയതാണോടി.സാഹചര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പിന്നെന്താ നീ അങ്ങനെയൊക്കെ സംസാരിക്കുന്നെ…
…ഓ ഞാൻ വെറുതെ പറഞ്ഞതാ ചേട്ടാ.എന്തായാലും ആദ്യം കാണുമ്പോ ചെറിയൊരു തട്ടലും മുട്ടലുമൊക്കെ കാണുമല്ലോ.എന്നാലും പാവങ്ങളാ ചേട്ടാ അമ്മേം അച്ഛനും….ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ ആദ്യമൊക്കെ പെരുമാറിയത് പോലല്ല അമ്മയുടെ ഇപ്പോഴത്തെ പെരുമാറ്റം.സത്യത്തിൽ നേരത്തെ ചെല്ലേണ്ടതായിരുന്നു.ആദ്യം അച്ഛൻ മാത്രമേ എന്റെ പക്ഷം സംസാരിക്കാൻ ഉണ്ടായിരുന്നുള്ളു ഇപ്പൊ അമ്മയാ മുന്നിൽ.അച്ഛൻ പിന്നെ ആ വൈദ്യരുടെ ഗൗരവം വിടാറില്ല.എന്നോട് കാര്യങ്ങൾ മാത്രം ചോദിക്കും അതിനുള്ള മരുന്നും തരും.അത്രേയുള്ളു പുള്ളീടെ പരിപാടി ഒത്തിരി പേർക്ക് ചികിത്സ നടത്തിയിട്ടുള്ള ആല്ലേ അപ്പൊ നമ്മടെ കാര്ര്യം പറഞ്ഞാൽ മാത്രം മതി പുള്ളിക്ക് കാര്യം മനസ്സിലാകും.അതോണ്ട് തൊട്ടും പിടിച്ചുമുള്ള ചികിത്സയില്ല.അതാ പെണ്ണുങ്ങളൊക്കെ ധൈര്യമായിട്ടു വരുന്നത്…
…ഊം അതൊക്കെ ശരിയാ തൊട്ടും പിടിച്ചുമുള്ള പരിശോധന അച്ഛന് പണ്ടേ ഇഷ്ടമില്ല.ആണുങ്ങളാരെങ്കിലും കൂടെ ഉണ്ടെങ്കിലേ പെണ്ണുങ്ങളെ തൊട്ടു പരിശോധിക്കൂ.അത് പോലെ തന്നെയാ അവർക്കു തിരുമ്മലും തടവലൂമൊക്കെ വരുമ്പോ…
…ഊം ശരിയാ ചേട്ടാ അച്ഛനെ ഭയങ്കര വിശ്വാസമാ എല്ലാർക്കും.ആദ്യ ദിവസം തന്നെ ഞാനതറിഞ്ഞതാ.അവിടെ വന്നിരിക്കുന്നവരുടെ സംസാരത്തിൽ നിന്നും അച്ഛന്റെ മഹിമ ഞാൻ കേട്ട്.പിന്നെ അച്ഛനെ കണ്ടപ്പോൾ ആദ്യം കുറച്ചു ഏടാകൂടങ്ങൾ പറഞ്ഞെങ്കിലും പിന്നെ സമാധാനത്തോടെ എന്റെ പ്രശ്നങ്ങൾ പറഞ്ഞു കൊടുത്തപ്പോ അന്ന് കുറച്ചു മരുന്ന് തന്നു വിട്ടു.അന്ന് ഞാൻ ഫോൺ ചെയ്തപ്പോ പറഞ്ഞില്ലേ ചേട്ടാ അച്ഛൻ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ ഒരു മരുന്നിൽ എന്റെ പിരീഡ്‌സ് കറക്ടാക്കി എന്ന് .നല്ല കൈപ്പുണ്യം ഉള്ള ആളാ അച്ഛൻ .എനിക്കുറപ്പാ ചേട്ടാ നമുക്കൊരു കുഞ്ഞുണ്ടാകുമെന്നു ..
…ആ അതൊക്കെ ശരിയാവുമെടി ചക്കരെ നീ അതൊന്നും ഓർത്തു ടെന്ഷനടിക്കണ്ട.അതൊക്കെ അതിന്റേതായ സമയമുണ്ട് മോളെ.ആ സമയം വരാതെ നമ്മളെന്തു ചെയ്താലും ഒന്നും നടക്കില്ല…