…അത് മതിയോ പിന്നെ ‘അമ്മ ഒന്നും വെച്ചു തന്നില്ലെന്നു പരാതി പറയരുത്….
…യ്യോ ഇല്ലെന്റെ സാവിത്രിക്കുട്ടീ . ഇവിടെ ഒരു പരാതിയും ഇല്ല അമ്മേടെ സന്തോഷം കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രാസമാ…
…ഡീ… നീ എന്നെ പേര് വിളിക്കുന്നോടി കുറുമ്പീ …
സാവിത്രി ശ്രീജയെ പിടിക്കാനായി കയ്യോങ്ങിയപ്പോൾ അവൾ ഓടി മാറി അമ്മയുടെ പുറകിൽ ചെന്നു ഇറുകെ ചുറ്റിപ്പിടിടിച്ചു കൊണ്ട് പറഞ്ഞു
…ആ അങ്ങനൊക്കെ വിളിക്കും സ്നേഹം കൂടുമ്പോ ചെലപ്പോ പേരൊക്കെ വിളിക്കും കേട്ടോടി സാവിത്രി…
…എടി നിന്നെയിന്നു ഞാൻ…ഹൊയ്യോ ഹമ്മേ എന്നെ വിടടി.. എടി..എടി എനിക്ക് ശ്വാസം മുട്ടുന്നെടി എടി മോളെ …വിടു വിടു…
ശ്രീജാ വിട്ടു കൊടുത്തപ്പോൾ അവർ കിതച്ചു കൊണ്ട് കസേരയിലിരുന്നു കൊണ്ട് പറഞ്ഞു
…ആ അപ്പൊ രണ്ട് പേർക്കും ഒന്നും വേണ്ട അല്ലെ….എങ്കി വേണ്ട എനിക്കൊന്നുമില്ല അവസാനം പറയരുത് അമ്മെ കാണാൻ വന്നിട്ട് ഒന്നും ഉണ്ടാക്കി തന്നില്ല എന്ന്….
…അമ്മെ ഒന്നും വേണ്ട കഴിക്കുന്നതിനേക്കാൾ എനിക്ക് അമ്മയുടെ മുന്നിൽ ദേ ഈ മാടനെ കൊണ്ട് വന്നിരുത്തണമെന്നായിരുന്നു.അത് സാധിച്ചു ഇനി ഒന്നും കഴിച്ചില്ലെങ്കിലും വേണ്ട ഒരു പരാതിയുമില്ല….
അത് കേട്ട് സാവിത്രി എഴുന്നേറ്റു ചെന്നു കസേരയിലിരിക്കുന്ന രാജീവിനെ ചേർത്ത് പിടിച്ചു കൊണ്ട് മകന്റെ തല മാറിലേക്ക് ചായ്ച്ചു പിടിച്ചു കൊണ്ട് ഉമ്മ വെച്ചു .
…അമ്മെ എന്നോട് ക്ഷമിക്കമ്മെ അങ്ങനൊക്കെ പറ്റിപ്പോയി.എന്ത് കൊണ്ടാണെന്നു എനിക്കും അറിയില്ല അമ്മെ എന്നോട് ക്ഷമിക്കൂ…
…അമ്മക്കു ക്ഷമിക്കാനല്ലേ അറിയൂ മോനെ നീയൊന്നു വിളിച്ചിട്ടു പോലുമില്ലല്ലോ അതാ എന്റെ വിഷമം..
ഇത് കേട്ട് ശ്രീജ ഇടപെട്ടു
…ആ പോട്ടെ അത് കള അമ്മെ എന്തായാലും ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.ഇനി അമ്മക്ക് …വിഷമിക്കാനുള്ള അവസരങ്ങളൊന്നും വരില്ല.വാ നമുക്ക് അച്ഛനെ പോയെന്നു കാണാം…
ഡീ മോളെ നീ ചെന്നു നോക്കിയേ ആള് കുറഞ്ഞൊ എന്ന്.
ഇത് കേട്ട് ശ്രീജ ഉമ്മറത്തേക്കു ചെന്നിട്ടു തിരിച്ചു വന്നു
…അമ്മേ രണ്ട് മൂന്നു പേരിനിയും ഉണ്ട്.അതും കൂടി കഴിയട്ടെ എന്നിട്ടു അച്ഛനെ കാണാൻ പോകാം.അപ്പോഴേക്കും നമുക്ക് ബാക്കി പരിപാടി എന്താണെന്ന് വെച്ചാൽ നോക്കാം.