…ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നോട് ദേഷ്യവും പിണക്കവും ഒന്നുമില്ല.ദേ ഈ മോളിവിടെ വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്ക് നിന്നോട് ദേഷ്യം ഉണ്ടാകുമായിരുന്നു.പക്ഷെ ഈ മോളിവിടെ വന്നു അവളുടെ പ്രശ്നങ്ങൾ കരഞ്ഞു പറഞ്ഞപ്പോ അവൾ പാവമായതു കൊണ്ടാ എനിക്ക് നിന്നോട് ഒരു ദേഷ്യവും തോന്നാത്തത്.നല്ല സ്നേഹമുള്ളവളാ ഇവൾ അവളുടെ വിഷമം കണ്ടപ്പൊഴാ ഞാൻ സഹായിക്കാമെന്ന് വെച്ചത്.അവളോട് തോന്നിയ ആ സ്നേഹമാണ് നിന്നോട് ക്ഷമിക്കാനെനിക്ക് കഴിഞ്ഞത്.പക്ഷെ എന്നെപ്പോലല്ല നിന്റെ ‘അമ്മ അവൾക്കിതൊന്നും സഹിക്കാൻ കഴിയില്ല.ഇവളോടൊന്നു ചോദിച്ചു നോക്കിയേ ആദ്യം വന്ന ദിവസം നിന്റെ ‘അമ്മ ഈ മോളെ എന്തെല്ലാം പറഞ്ഞു മനസ്സ് നോവിച്ചു വിട്ടിട്ടും അവൾ പിന്മാറാതെ ആ അമ്മയെ സ്നേഹിച്ച് സ്നേഹിച്ചു മാറ്റിയെടുത്തു.ശരിക്കു പറഞ്ഞാൽ ഇവളിവിടെ വരാൻ തുടങ്ങിയതു മുതലാ ഞങ്ങൾക്കും ആരെയെങ്കിലും പ്രതീക്ഷിക്കാനുണ്ടെന്നു മനസ്സിലാക്കിയത്.ഞങ്ങളെ അന്വേഷിച്ച് വരാൻ ഒരു മോളെങ്കിലും ഉണ്ടെന്നു മനസ്സിലാക്കിയത് ….
…അച്ചാ ഞാൻ…അവളെന്നോടെല്ലാം അന്നന്നു പറയാറുണ്ട്.അന്ന് തന്നെ വിചാരിച്ചിരുന്നതാ നാട്ടിൽ വരുമ്പോ അച്ഛന്റേം അമ്മയുടെം അടുത്ത് വരുമെന്നൂം ഒക്കെ …
…ആ അങ്ങനെ വിചാരിച്ചെങ്കിൽ നല്ലതു.’അമ്മ നിന്നോട് ക്ഷമിച്ചങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.വെറുതെ കഴിഞ്ഞതിനെ കുറിച്ചോന്നും സംസാരിച്ചിനിയും എന്തിനാ വിഷമിക്കുന്നെ അല്ലെ മോളെ …
…അതെ അച്ചാ കഴിഞ്ഞത് കഴിഞ്ഞു ഇനി അതൊക്കെ വീണ്ടു പറഞ്ഞു എന്തിനാ മൂഡു കളയുന്നെ….ആ രണ്ട് പേരും ഇരിയ്കു…
ശ്രീജയും രാജീവും കസേര വലിച്ചിട്ടിരുന്നു.ഗോവിന്ദൻ സംസാരിക്കാനായി മുന്നോട്ടാഞ്ഞു മേശയിൽ കൈ കുത്തിയിട്ടു പറഞ്ഞു തുടങ്ങി .
…ആ രണ്ട് പേരെയും ഒന്നിച്ചു കിട്ടിയതിൽ വളരെ സന്തോഷമുണ്ട്.ഡാ നിനക്കറിയാമായിരിക്കുമല്ലോ അല്ലെ കാര്യങ്ങളൊക്കെ..
…ആ അറിയാം അച്ചാ എല്ലാം ഇവൾ അന്നന്ന് പറഞ്ഞു തരാറുണ്ട്…
…ഊം അപ്പൊ കാര്യങ്ങൾ ആദ്യം മുതൽ വിശദീകരിക്കേണ്ട അല്ലെ …
…നീ ലീവിന് വരാൻ ഇനിയും അഞ്ചാറു മാസമുണ്ടെന്നാ മോള് പറഞ്ഞത്.അതിനനുസരിച്ചാണ് നമ്മൾ ചികിത്സ നടത്തിക്കൊണ്ടിരുന്നത്.അതിനാദ്യമായി മോളുടെ ശരീരം പാകപ്പെടുത്തിയെടുത്തു .ഇനി ഉള്ളത് ഭർത്താവിന്റെ സാമീപ്യമാണ്.അതും കഴിഞ്ഞാൽ പിന്നെ നമുക്ക് ബാക്കിയുള്ള പരിപാടിയിലേക്ക് കടക്കാം….
…ഊം അച്ചാ അത് പിന്നെ ഞാൻ നാളെ പോകും..