…മ്മ് എന്നാലും അച്ഛനിത്രേം ചെയ്തിട്ട് അതിന്റെ ക്രെഡിറ്റ് ഡോക്ടര് കൊണ്ട് പോകില്ലേ
… എടി മോളെ ക്രെഡിറ്റൊന്നും ആരും കൊണ്ട് പോകില്ല ഇതിന്റെ പൂർണ ക്രെഡിറ്റും നിനക്കാണ് പിന്നെ ഇവനും….ഞാനൊക്കെ അതിന്റെ ഒരു ഭാഗഭാക്കാവുന്നു എന്നേയുള്ളു.ഭാര്യയും ഭർത്താവുമില്ലാതെ എന്ത് ചികിത്സയാ മോളെ .നമ്മളൊക്കെ അതിനുള്ള സാഹചര്യം ഒരുക്കുന്നു എന്ന് മാത്രം
…അല്ല അങ്ങനെ നോക്കുമ്പോ അതും ശരിയാ അല്ലെ ചേട്ടാ …
…അതും ശരിയാ എന്നല്ല അതാണ് ശരി.കാരണം ഗർഭിണി ആയെന്നറിയുന്നതു മുതൽ നാട്ടിലെ ആശാ വർക്കർമാർ കൊണ്ടോയി രജിസ്റ്ററും ചെയ്യും അപ്പൊ ആശുപത്രിയിൽ ഡോക്ടറെയും കാണുന്നതാണ് നല്ലതു എന്ന് വെച്ചു എന്റെ മരുന്ന് കഴിക്കരുതെന്നോ എന്റെ ചികിത്സ ഇവിടെ കൊണ്ട് തീർന്നെന്നോ അല്ല.നമ്മൾ ഒരു ഡോക്ടറുടെയും സഹായം തെടുന്നു അത്ര തന്നെ.കാരണം ഇടക്കിടക്കുള്ള ചെക്കപ്പും സ്കാനിങ്ങും ഒരു ഡോക്ടറുണ്ടെങ്കിലേ നടക്കൂ.അത് കൊണ്ടാ…
…ആ അതാലോചിക്കാം എന്നാലും ഞാൻ ഇവിടെ വരും എനിക്കച്ഛന്റെ മരുന്നിലാ വിശ്വാസം …
…എടി മോളെ അതല്ലേ പറഞ്ഞെ എന്റെ ചികിത്സയൊന്നും മുടക്കേണ്ട.നീ വന്നോ നിനക്കിഷ്ടമുള്ളപ്പോഴൊക്കെ വന്നോ പക്ഷെ മരുന്നൊക്കെ കൃത്യമായിട്ടു കഴിച്ചാൽ മതി അല്ലെങ്കി എന്റെ സ്വഭാവം മാറും അത്രേയുള്ളു ….
…യ്യോ ഞാൻ കഴിച്ചോളാം അച്ഛൻ വഴക്കു പറയാതിരുന്നാൽ മതി.അച്ഛന്റെ ദേഷ്യപ്പെട്ടുള്ള മുഖം കാണുന്നതേ എനിക്ക് പേടിയാ…
…ഹഹ ഞാൻ വഴക്കൊന്നും പറയത്തില്ല മരുന്ന് മുടക്കീട്ടു അയ്യോ അങ്ങനല്ല ഇങ്ങനല്ല എന്നൊന്നും പറഞ്ഞിട്ടെന്റെ മുന്നിൽ നിക്കരുത്…
…ഞാൻ സൂക്ഷിച്ചോളാം അച്ചാ …
…തിരിച്ചു പോകുമ്പോഴേക്കും ശരീര പുഷ്ട്ടിക്കു ഞാൻ ഒന്ന് രണ്ട് കഷായം തരാം കൊണ്ട് പോയി കഴിച്ചോണം കേട്ടോ ..
…ആ കഴിച്ചോളാം അപ്പുറത്തെന്തായോ എന്തോ അവളെന്തു പറഞ്ഞു…
…അച്ചാ ‘അമ്മ ആദ്യം കൊറേ കരച്ചിലായിരുന്നു പിന്നെ പിന്നെ സന്തോഷവതിയായി.അവിടെ മോര് കറിയോ മറ്റോ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ.അങ്ങോട്ടൊന്നു പോയി നോക്കണം ..
…എങ്കി വാ മക്കളെ ഭക്ഷണം റെഡിയായി കാണും പോയി കഴിക്കാം…
അടുക്കളയിലെത്തിയ രാജീവ് കുപ്പിയെടുത്ത് അച്ഛന് നേരെ നീട്ടിയിട്ടു പറഞ്ഞു
…ഇതാ ഇത് അച്ഛനുള്ളതാ..
ഗോവിന്ദൻ അത് മേടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കിയിട്ടു പറഞ്ഞു