… കൊറേ കാലമായി കഴിച്ചിട്ടു എന്തായാലും അതിരിക്കട്ടെ.അല്ല ഇതെന്തുവാ റേഡിയോയോ ..
…ആന്നഛാ ഒരു റേഡിയോയും പിന്നെ അമ്മക്കൊരു ഫോണും…
…ഹ ഹ അത് കൊള്ളാം ഇടക്ക് റേഡിയോ കേട്ട് കൊണ്ടിരിക്കാമല്ലോ.അല്ലെങ്കി തന്നെ ഞങ്ങള് രണ്ടും സംസാരം കുറവാ.രോഗികളൊക്കെ പോയാൽ പിന്നെ ഉച്ചക്ക് ചോറുണ്ടിട്ട് കിടന്നറങ്ങും പിന്നെ എഴുന്നേറ്റ് എന്തെങ്കിലും മരുന്നിന്റെ പണിക്കിറങ്ങും അത് ചിലപ്പോ സന്ധ്യ വരെ നീളും.ചില ദിവസം ചിതറയിലോ കടക്കലോ പോകും മരുന്നിന്റെ സാധനങ്ങള് മേടിക്കാൻ അല്ലാതെ വേറെ ഒന്നുമില്ല.രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റു വീണ്ടും ഇത് തന്നെ.റേഡിയോ ഉണ്ടെങ്കൽ ഒരു ഒച്ചയും ബഹളവും കാണുമല്ലോ…
രാജീവിനു അമ്മക്കൊരു റേഡിയോ മേടിക്കാൻ തോന്നിയ നിമിഷത്തെ സ്തുതിച്ചു.ചോറൊക്കെ ഉണ്ടിട്ടു വിശ്രമിക്കാനായി അച്ഛനും അമ്മയും അവരുടെ മുറികളിലേക്ക് പോയപ്പോൾ രാജീവിന്റെ കൂടെ അയാളുടെ പഴയ റൂമിൽ കട്ടിലിൽ ഇരുന്ന ശ്രീജയോട് അയാൾ പഴയ ഓർമ്മകൾ അയവിറക്കിക്കൊണ്ടു പറഞ്ഞു.
…എടി ഈ റൂമിൽ കേറിയപ്പോ എന്തോ വല്ലാത്തോരു ഫീൽ..കണ്ണുമടച്ചങ്ങനെ കിടക്കാൻ തോന്നുന്നു ..
…ചേട്ടൻ കിടന്നോ ..എന്തായാലും ഇത്ര വര്ഷം കഴിഞ്ഞുള്ള സംഗമം അല്ലെ ..ഓർക്കാനൊരുപാടില്ലെ ..
…എടി എനിക്കിപ്പോ അതൊന്നും ഓർക്കേണ്ട പക്ഷെ എനിക്കമ്മയുടെ അടുത്ത് പോയി കിടക്കാൻ തോന്നുന്നു
…ആണോ എങ്കി അമ്മയുടെ അടുത്തേക്ക് ചെല്ല് ചേട്ടാ..നാളെ പോകുവല്ലേ അമ്മയ്ക്ക് ചേട്ടനാടുത്തടുത്ത കിടക്കുമ്പോ ഭയങ്കര സന്തോഷമായിരിക്കും ..
…ശരിയാ അല്ലെ ..
…ഊം ..
ഉടനെ തന്നെ രാജീവ് എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് ചെന്ന് കട്ടിലിൽ കേറി കിടന്നു സാവിത്രി ആദ്യമൊന്നു ഞെട്ടിയെങ്കിലും മോനാണെന്നു അറിഞ്ഞപ്പോൾ അവനെ മാറോടണക്ക് ഐപിടിച്ചു കൊണ്ട് അവർ കണ്ണുകളടച്ചു.രാജീവ് തന്റെ എല്ലാ തെറ്റുകൾക്കും മനസ്സാ മാപ്പു ചോദിച്ചു കൊണ്ട് ആ അമ്മയുടെ ചൂടും പറ്റി കിടന്നു .കുറച്ച് നേരം അമ്മയെയും മോനെയും നോക്കി നിന്നതിനു ശേഷം ശ്രീജ നിറഞ്ഞ മനസ്സോടെ അവിടുന്ന് വെറുതെ ഉമ്മറത്തേക്ക് ചെന്നു.അപ്പോഴച്ചന്റെ പരിശോധന മുറി തുറന്നു കിടക്കുന്നതു കണ്ടു .
…ങേ അച്ഛൻ ഉറങ്ങാൻ പോയില്ലേ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട്അങ്ങോട്ടേക്ക് കേറിചെന്നു.അപ്പോഴകത്ത് ഒന്ന് രണ്ട് കുപ്പികളിൽ എന്തൊക്കെയോ കഷായങ്ങൾ എടുത്ത് വെച്ചു പേപ്പറിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുവാരുന്നു….