…അതാ അമ്മെ പറഞ്ഞെ ഇപ്പൊ തന്നെ ഇറങ്ങണമെന്നു.’അമ്മ വരുന്നില്ലേ…
…ഞാൻ വരണോ
…അമ്മേം കൂടെ വാ ഞാനൊറ്റക്കല്ലേ ഉള്ളൂ.
…ഊം ശരി
താഴെ ഒരു വണ്ടിയുടെ ഹോണടി കേട്ട്.രാജീവ് ജനലിലൂടെ നോക്കി താഴെ ഗേറ്റിനു വെളിയിലൊരു കാർ വന്നു കിടക്കുന്നു
…വണ്ടി വന്നെടി വാ ഇറങ്ങു ….
പിന്നെ ധൃ തി പിടിച്ചു എല്ലാരും കൂടി വീട് പൂട്ടിയിറങ്ങി താഴത്തെ ചേട്ടനോടും കുടുമ്പത്തോടും യാത്ര പറഞ്ഞിട്ടു കാറിൽ കേറി.എയർ പോർട്ടിൽ ചെന്ന് രാജീവ് വീട്ടിലേക്കു വിളിച്ചു അമ്മയോടും അച്ഛനോടും യാത്ര ചോദിച്ചു.ഇടക്ക് ഫോണിൽ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടപ്പോ ശ്രീജക്കു മനസ്സിലായി അമ്മയുടെ കരച്ചിലായിരിക്കുമെന്നു.
..ആ അമ്മെ ഞാനിനി എവിടെം പോകില്ല .അമ്മക്ക് ഫോണിലിടാൻ ഒരു സിമ്മു അവള് മേടിച്ചോണ്ടു വരും.സമയാസമയങ്ങളിലവളതു ചാര്ജും ചെയ്തു തന്നോളും.പിന്നെ അവളവിടെ വരുമ്പോഴൊക്കെ ഞാൻ വീഡിയോ കാൾ ചെയ്തു വിളിക്കാം കണ്ടു സംസാരിക്കാമല്ലോ ….ഏയ്.. എങ്കി വെക്കുവാ അമ്മെ സമയം ഒത്തിരിയായി……വൈകിയാൽ അകത്തേക്ക് കേറ്റില്ല….
ഫോൺ വെച്ചിട്ടു രാജീവ് ശ്രീജയോടും അമ്മയോടും യാത്ര പറഞ്ഞിട്ടു അകത്തേക്ക് പോയി.അൽപ്പം കഴിഞ്ഞു അകത്ത് നിന്നും ടാറ്റാ കാണിക്കുന്നത് കണ്ടപ്പോ തിരിച്ചും ടാറ്റാ കാണിച്ചിട്ട് ‘അമ്മയും ശ്രീജയും കൂടി വണ്ടിക്കാരനെ വീണ്ടും വിളിച്ചു.അതിൽ കേറി തിരികെ വീട്ടിലെത്തി.രാജീവ് പോയെങ്കിലും ശ്രീജയിൽ അതൊരു വലിയ വിരഹദുഃഖമൊന്നും ഉണ്ടാക്കിയില്ല.ഒരു നാല് മണി കഴിഞ്ഞപ്പോൾ ചായ കുടിച്ചോണ്ടിരുന്നപ്പോൾ ഗൾഫു നമ്പറിൽ നിന്നും ശ്രീജക്കു ഫോൺ വന്നു
…ആ അങ്ങെത്തിയെന്നാ തോന്നുന്നേ അമ്മെ….ഹല്ലോ…
…ആ ഇവിടെ എത്തിയെടി ….
…റൂമിലെത്തിയോ…
…ആ റൂമിലെത്തി.എഞ്ചിനീയറെയും വിളിച്ചു പറഞ്ഞു തിരിച്ചെത്തി എന്ന്.
…ആ ശരി . …
…എങ്കി ശരി വെയ്കുവാടി പിന്നെ വിളിക്കാം.
…ആ … ഡീ ‘അമ്മ പോയോ
…ഇല്ല ഇവിടുണ്ട് ഇനി നാളെ ഞങ്ങള് രണ്ടും കൂടി വീട്ടിലേക്കു പോകാമെന്നു കരുതിയിരിക്കുവാ.മറ്റന്നാൾ അച്ഛനെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടില്ലേ അപ്പൊ അവിടുന്നാണെങ്കിൽ ബസ്സു പിടിച്ചു പോകാൻ എളുപ്പമാ
…ആ ആണോ എങ്കി അതാ നല്ലതു.ഡീ അമ്മയോടും കൂടെ പറഞ്ഞേക്കണേ ഞാൻ വിളിച്ച കാര്യം…