‘അമ്മ നോക്കിയപ്പോൾ മകൾ മടിയിൽ കിടന്നു കരയുകയാണെന്നു കണ്ട ആ മാതൃഹൃദയം മോളെ ചേർത്ത് പിടിച്ചു
…എന്റെ മോള് വിഷമിക്കാതെ നീയിങ്ങനെ കരഞ്ഞു കാണുമ്പോ അമ്മക്ക് വിഷമം സഹിക്കാൻ കഴിയില്ലെടി മോളെ.എന്റെ മോൾക്കും നല്ലൊരു ജീവിതം കിട്ടും.എന്റെ മോൾക്കും ഒരു കുഞ്ഞിനെ ദൈവം തരും നോക്കിക്കോ.
അവളുടെ കണ്ണ് നീര് തുടച്ചു കൊണ്ട് അമ്മയതു പറഞ്ഞപ്പോ ശ്രീജക്കു സങ്കടം സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞു.
…അമ്മെ എന്നെയൊന്നു ചേർത്ത് പിടിയമ്മേ എനിക്ക് വല്ലാതെ സങ്കടം വരുന്നു.
ആ ‘അമ്മ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചു നെറുകയിലുമ്മ കൊടുത്തു.അപ്പോഴേക്കും അവരുടെ കണ്ണും നിറഞ്ഞൊഴുകിയിരുന്നു.അന്ന് പിന്നെ ‘അമ്മ കൂടെ ഉള്ളത് കൊണ്ട് ശ്രീജയുടെ മനസ്സിൽ വേറെ ചിന്തകളൊന്നും കേറി വന്നില്ല.ആക്കെകൂടി മൂഡോഫ് ആയിരുന്നു.അത് കൊണ്ട് തന്നെ അടുക്കളയിൽ കേറി ഒന്നുമുണ്ടാക്കാൻ മിനക്കെട്ടില്ല.എല്ലാം അമ്മയാണ് ചെയ്തത്.കുക്കറിൽ കുറച്ചു കഞ്ഞി വെച്ചു കൂടെ മീനച്ചാറിന്റെ ബാക്കി യിരുന്നതും കൂട്ടി രണ്ട് പേരും കഴിച്ചു .
അടുത്ത ദിവസം ഉച്ച കഴിഞ്ഞു രണ്ട് പേരും വീട് പൂട്ടി ശ്രീജയുടെ വീട്ടിലെത്തി കുറെ കഴിഞ്ഞു ദീപ വിളിക്കുമ്പോഴാണ് ശരിക്കും അവളുടെ മൂഡൊന്നു ഉഷാറായതു.
…എടി പോത്തേ എവിടാരുന്നെടി ഒന്ന് വിളിച്ചു പോലുമില്ലല്ലോ.കണവൻ പോയതിന്റെ വിരഹ ദുഖത്തിലാണൊടി ഇപ്പഴും.
…ഒന്ന് പോടീ അവിടുന്നു…
…എവിടാ ഇപ്പൊ.ഞാൻ കരുതി നീയിന്നു ഇങ്ങോട്ടു വരുമെന്ന് അത് കൊണ്ട് പഴം പൊരിയുണ്ടാക്കി വെച്ചു .നിന്റെ വിളിയും ഒന്നും കാണാത്തതു കൊണ്ടാ ഇപ്പൊ നിന്നെ വിളിക്കുന്നെ
…എടി ഞാനാകെ വേറെ മൂഡിലായിരുന്നു.
…അതെന്താടി കെട്ടിയോൻ എല്ലാം ഉഴുതു മറിച്ചു തിരിച്ചു പോയപ്പോ നിന്റെ മനസ്സും പുള്ളീടെ കൂടെ പോയോ
…പോടി അങ്ങനൊന്നുമല്ല ചെറിയ ഓരോരോ ടെൻഷനൊക്കെ കൊണ്ട് ആകെ മൂഡോഫായിരുന്നു.പിന്നെ ഇന്നലെ ‘അമ്മ വന്നിട്ട് പോയില്ലായിരുന്നു.ഇന്നിപ്പോ ഉച്ച കഴിഞ്ഞു ഞങ്ങള് രണ്ടും ഇങ്ങ് പൊന്നു.നാളെ ഇനി അച്ഛന്റെ അടുത്ത് പോകുന്നുണ്ടല്ലോ.
…ആണോ മിനിഞ്ഞാന്നല്ലേ പോയത് ഇനി നാളെയും പോണൊ…
…ആ പോണം അച്ഛൻ പറഞ്ഞു ഒരു പൂജയും കൂടി ചെയ്യണമെന്ന്.മരുന്ന് മാത്രം പോരല്ലോ മന്ത്രവും കൂടെ വേണമത്രേ. ..