മീര: പോട്ടെ ഡാ കുട്ടാ…
സിദ്ധാർഥ്: ബൈ ഡീ..
മീര ചിരിച്ചു കൊണ്ട് ആണെങ്കിലും അവൻ്റെ സാമിപ്യം മതിയാവാതെ മുന്നോട്ടു നടന്നു. സിദ്ധു കാർ തിരിച്ചു വീട്ടിലേക്കും.
വീട്ടിൽ എത്തിയ മീര കുളി ഒക്കെ കഴിഞ്ഞു മോളെ എടുത്തു റൂമിൽ ഇരിക്കുമ്പോൾ ആണ് ഒന്ന് ഫോൺ എടുത്തു നോക്കുന്നത്. അലൻ്റെ രണ്ടു ഹായ് കിടപ്പുണ്ട്. മീര അതിനു റിപ്ലൈ കൊടുക്കാൻ പോയില്ല. അവൾ ഫോൺ മാറ്റി വച്ചിട്ട് മോൾടെ കൂടെ ഇരുന്നു കുറച്ചു സമയം. മനോജ് എത്തുമ്പോളേക്കും പതിനൊന്നു മാണി ആവും, അവൾ മനോജ് നു നാളെ കൊണ്ട് പോവാനുള്ള ഡ്രസ്സ് എല്ലാം എടുത്തു വച്ചു, പാക്കിങ് അവൾ ചെയ്യുന്നത് മനോജ് നു ഇഷ്ടം അല്ല. അതൊക്കെ സ്വയം ചെയ്താലേ മനോജ് നു തൃപ്തി വരൂ.
എല്ലാം എടുത്തു വച്ചു നോക്കുമ്പോ വീണ്ടും അലന്റെ മെസ്സേജ്…
“ഹായ്”
അവൾ ഒന്ന് ആലോചിച്ചു, റിപ്ലൈ കൊടുക്കണോ? പിന്നെ സിദ്ധാർഥ് അങ്ങനെ പറഞ്ഞത് കൊണ്ട് ഉള്ള ഒരു ധൈര്യത്തിൽ അവൾ റിപ്ലൈ ചെയ്തു.
മീര: ഹായ്.
അലൻ ഉടനെ തന്നെ റെസ്പോണ്ട് ചെയ്തു.
അലൻ: എവിടാ, വീട്ടിൽ ആണോ?
മീര: അതെ..
അലൻ: എന്താ ഞാൻ ഒന്ന് രണ്ടു ഹായ് ഇട്ടിട്ടു മൈൻഡ് ചെയ്യാഞ്ഞേ?
മീര: എനിക്ക് അങ്ങനെ ഒരു ചാറ്റ് താല്പര്യം ഇല്ല. അതല്ലാതെ നല്ല ഫ്രണ്ട്‌സ് ആണെങ്കിൽ ഓക്കേ.
അലൻ: മീരകുട്ടി, ഞാൻ പറഞ്ഞല്ലോ, എന്റെ ആഗ്രഹം പറഞ്ഞു, മീര അത് നോ പറഞ്ഞു. അത്രേ ഉള്ളൂ…
മീര: ഹ്മ്മ് ഓക്കേ. നീ എവിടാ?
അലൻ: ഞാൻ ഷോപ് ൽ തന്നെ ആണ്, അടക്കുന്നു, ഇപ്പോ ഇറങ്ങും.
മീര: എങ്കിൽ നീ ചെല്ല്… ജോവിറ്റ നോക്കി ഇരിപ്പുണ്ടാവും.
അലൻ: അവൾ അടുത്ത റീൽസ് ഇടാൻ ഉള്ള പരുപാടി ആയിരിക്കും. അല്ലാതെ എന്നെ നോക്കി ഇരിക്കതൊന്നും ഇല്ല.
മീര: പോടാ.
അലൻ: ശരിക്കും പറഞ്ഞതാ. ഒന്നില്ലെങ്കിൽ റീൽസ്, അല്ലെങ്കിൽ മോൾടെ കൂടെ ഉണ്ടാവും.
മീര: അവൾ ഷോപ് ൽ ഒന്നും വരില്ലേ..