…മോളെ ഉറപ്പിച്ചോ…
…ഊം ഉറപ്പിച്ചു അച്ചാ… എനിക്കിതുവരെ മെൻസസ് വന്നില്ല.അപ്പൊ ഞാൻ മറ്റേ ടെസ്റ്റു ചെയ്യുന്നതു വാങ്ങി മൂത്രം ടെസ്റ്റു ചെയ്തു നോക്കി….രണ്ടുവര തെളിഞ്ഞു അച്ചാ…ദേ ഇപ്പൊ നോക്കിയതേ ഉള്ളൂ അച്ചാ.അച്ചാ എനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യ അച്ചാ.ഞാനിവിടെ ഒറ്റക്കെ ഉള്ളൂ.ആരെങ്കിലും എനിക്കൊരു കൂട്ടിനു ഉണ്ടായിരുന്നെങ്കിൽ… എനിക്ക് വയ്യ അച്ചാ
അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു…
…മോളെ നീ വെറുതെ ഓരോന്ന് ചിന്തിച്ചു ആവേശം കേറി രക്തസമ്മർദ്ധം കൂട്ടരുത് കേട്ടോ.മിതമായിരിക്കാൻ ശ്രമിക്കുക.നീ അമ്മയെ വിളിച്ചു കൂടെ നിറുത്തിക്കൊ ഇല്ലെങ്കിൽ അമ്മയുടെ അടുത്തേക്ക് പൊക്കോ അല്ല വേണ്ട വേണ്ട നീ വെറുതെ യാത്ര ചെയ്യണ്ട അമ്മയെ ഇങ്ങോട്ടു വിളിച്ചാൽ മതി കേട്ടോ. …
…ആ …
….മോളെ ഏറ്റവും അടുത്ത ദിവസം തന്നെ അമ്മയെയും കൂട്ടി ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കാണണം.സ്കാൻ ചെയ്‌താൽ നല്ല സ്പഷ്‌ടമായി അറിയാൻ പറ്റും എന്നിട്ടുറപ്പിക്കാം കേട്ടോ.എന്നിട്ടു മതി എല്ലാവരോടും പറയുന്നത് ഇവിടെ ‘അമ്മ പോലും അത് ഉറപ്പിച്ചു കഴിഞ്ഞിട്ടു മതി അറിയുന്നത്….എത്ര പേരാണ് ഇതിനു വേണ്ടി കാത്തിരിക്കുന്നത് എന്നറിയില്ലേ നീ വെപ്രാളപ്പെടാതെ അച്ഛൻ പറഞ്ഞതു പോലെ ചെയ്യൂ….
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവളിൽ വലിയൊരു ആശ്വാസം തോന്നി.അമ്മയെ വിളിച്ചു കാര്യം പറഞ്ഞു അവരും സന്തോഷിച്ചു. അങ്ങനെ അടുത്ത ദിവസം ദീപയോട് ഒരു സൂചന മാത്രം കൊടുത്തിട്ടു ആശുപത്രീൽ പോകുവാണെന്നു പറഞ്ഞു.സ്കാൻ ചെയ്തു റിപ്പോർട്ട് കിട്ടിയപ്പോഴേക്കും ആകാംഷ മൂത്ത് ദീപയും അവിടെത്തിയിരുന്നു.
..എന്തായി …
അവളതു ചോദിച്ചപ്പോഴേക്കും ശ്രീജ ആർത്തലച്ചു കരഞ്ഞു കൊണ്ടവൾ കെട്ടിപ്പിടിച്ചു
…ടീ …ഉറപ്പിച്ചെടി ഉറപ്പിച്ചു …ഞാനും പ്രസവിക്കുമെടി ….
ശ്രീജയുടെ ആവേശവും കരച്ചിലുമൊക്കെ കണ്ടു കാര്യമന്വേഷിച്ച ഒന്ന് രണ്ട് പെണ്ണുങ്ങളോട് അവളുടെ ‘അമ്മ പറഞ്ഞു
…കല്യാണം കഴിഞ്ഞിട്ടു അഞ്ചെട്ടു വർഷമായി ഇപ്പോഴാ ഗർഭിണി ആയതു അതിന്റെ സന്തോഷമാ….
അത് കേട്ട് അവർക്കും സന്തോഷം തോന്നി.ശ്രീജയുടെ കരച്ചില് കണ്ടിട്ടു ദീപക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
…മണ്ടിപ്പെണ്ണേ ഇതിനു കരയുവാണോടി… നമ്മളെല്ലാം കാത്തിരുന്നതല്ലേ….ഇനി സന്തോഷിച്ചാട്ടെ നിന്റെ ജീവിതം തന്നെ ഇനി മാറാൻ പോകുവാടി. …