ലേറ്റ് ആയി കിടന്നത് കൊണ്ട് എഴുന്നേൽക്കാണും അല്പം വൈകി….. എഴുന്നേറ്റപ്പോൾ കട്ടിലിൽ അവളെ കാണാൻ ഇല്ല….സാധാരണ അവളെക്കാൾ മുന്നേ ഞാൻ ആണ് എഴുന്നേൽക്കാറ്…മുഖവും കഴുകി താഴേക്ക് ചെന്നു…..
അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം കേൾക്കാം…ശരിക്കും ഫേസ് ചെയ്യാൻ തന്നെ ഒരു മടിയുണ്ട്….
എന്നെ കണ്ടതും അവളുടെ ചിരിയൊക്കെ മാഞ്ഞു…. പിന്നെ അമ്മയിരിക്കുന്നത് കൊണ്ട് ഒരു ചെറിയ വോൾടേജ് കുറഞ്ഞ ചിരി പാസ്സാക്കി….
ഞാൻ തിരിച്ചും…. ഒരു ചായയും കുടിച് നേരെ ഒമുവിനെ കാണാൻ പോയി അധിക നേരം അവിടെ നിന്ന് മുന്നിൽ പെടാൻ വയ്യ…സൺഡേ ആയത് കൊണ്ട് അവനും ഫ്രീ ആയിരുന്നു…. KAS ന്റെ മെയിൻസ്ന് വേണ്ടിയുള്ള പണിപെട്ട പണിയിൽ ആയിരിന്നു അവൻ
…ഒമുവിനോട് ഇന്നലെ സംഭവിച്ചതിനെ കുറിച് ഒരു നിമിഷം ആലോചിച്ചു…പിന്നെ വേണ്ടെന്ന് വെച്ചു…അവനോട് ഞാൻ എല്ലാം പറയുന്നതാ.. പക്ഷേ ഇത് വേണ്ടെന്ന് വെച്ചു….ഇനിയെന്റെ ലൈഫിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞിട്ട്.. അല്ല അതിപ്പോഴും ഇല്ല ഇന്നലെ ആക്സിഡന്റ്ലി സംഭവിച്ചു പോയതാണ്….പക്ഷെ എന്തോ എന്റെ കോംപ്ലക്സ് അതിന് സമ്മതിച്ചില്ല….പിന്നെയവനെയും കൂട്ടി ഒരു ചായയും കുടിക്കാൻ പോയി…
“എന്താണാളിയാ…ഒരു ഇഞ്ചി കടിച്ച ഭാവം…പെണ്ണുംപിള്ള എന്തേലും ചെയ്തോ…!!” അവൻ ഒരു തമാശ പറഞ്ഞത് ആയിരുന്നേലും കേട്ടപ്പോൾ ഞാൻ ഒന്നു ഞട്ടി….ആ ഞട്ടൽ കണ്ട് അവൻ പിന്നെ വിട്ടില്ല എന്താണെന്ന് ചോദിച്ചോണ്ടെ ഇരുന്നു….പിന്നെ ഇന്നലെ നടന്നതൊക്കെ പറഞ്ഞു…
“അളിയാ…കൈവിട്ട് പോയല്ലോ കാര്യങ്ങളൊക്കെ…അല്ലേലും എനിക്ക് അറിയാ ഇത് ഇങ്ങനെയൊക്കെയെ സംഭവിക്കൂന്ന്…ഇതിപ്പോ നല്ലതല്ലേ അളിയാ സന്തോഷിചാട്ടെ…!!”എന്റെ പൊക്കിളിനു നേരെ വിരൽ മടക്കി കുത്തിയാണ് അവനത് പറഞ്ഞത്….
“പഫ നാറി…നിനക്ക് അറിയുന്നതല്ലേ കാര്യങ്ങളൊക്കെ.. ഇന്നലെ അതങ്ങ് സംഭവിച്ചു പോയതാടാ…അവളെ ഫേസ് ചെയ്യാൻ തന്നെ എന്തോ പോലെ.. അതാ രാവിലെയെന്നെ ഇങ്ങോട്ടേക്കു ഇറങ്ങിയേ…. എനിക്ക് ആവില്ലടാ അവളെയെങ്ങനെ കാണാൻ..
ഇനി ഞാൻ കണ്ടാലും അവൾക്കത് ഒട്ടും അക്സെപ്റ് ചെയ്യാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല…. അത് മതിയെടാ….ഞാൻ ആയിട്ട് ഒരു ആളുടെ ജീവിതം തകർത്തു എന്ന കുറ്റബോധം വേണ്ടല്ലോ…അവൾക്കും ഒട്ടും താല്പര്യം ഇല്ലാതെ തന്നെയാ ഈ മാര്യേജ് ന് സമ്മതിച്ചേ.. ആ നിനക്ക് ഇതൊക്കെ അറിയാവുന്നതല്ലേ….!!”