“പറയാം സമയമാവട്ടെ…”
“പക്ഷേ ഉപ്പാക്ക് ഒരു കണ്ടീഷൻ ഉണ്ട്…”
“എന്ത്…??
“നിന്നെ മോനെയും ഇവിടെ നിർത്തണമെന്ന്…”
“നിനക്കത്തിന് ആഴ്ചയിൽ വന്നൂടെ ഞങ്ങളിവിടെ നിന്നോളാം….”
“അത് മതി…”
“എന്ന അടുത്ത പ്ലാൻ നോക്കിക്കോ…”
“നാളെ തന്നെ ബാംഗ്ലൂർ വെച്ച് പിടിക്കണം അവിടെയും കുറച്ച് പണിയുണ്ട്…”
“മഹ്….”
രാവിലെ തന്നെ ശുഹൈബ് ബിസിനസ് കാര്യത്തിനായി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു… ഉപ്പാക്ക് ചായ കൊടുക്കാനായി ചെന്നപ്പോ ഉപ്പ അത് ചോദിക്കുകയും ചെയ്‌തു…
“ഇന്ന് വരുമോ അവൻ…??
“നാളെയെന്ന് പറഞ്ഞു….”
“എങ്ങനെയാ പോയത്…??
“ബസ്സിനാകും…”
“ഏതാ നല്ല കാർ….??
“കാറോ…. ??
“മഹ്…”
“ഇന്നോവ നല്ല കാറല്ലേ…??
“നിനക്ക് ഓടിക്കാൻ അറിയോ…??
“ചെറുതായിട്ട്…”
“എന്ന അവനോട് പറഞ്ഞ് പഠിക്കാൻ നോക്ക് വണ്ടി ഒന്നെടുക്കാം…”
തലയാട്ടി ദീപ ഹാളിലേക്ക് ചെന്നു…. ആ വിവരം അപ്പോൾ തന്നെ ശുഹൈബിനെ വിളിച്ചവൾ പറഞ്ഞു…
“നിന്നെ സമ്മതിച്ചു മോളെ..??
“എന്തേ…??
“ഉപ്പയെ ഇത്ര പെട്ടന്ന് വീഴ്ത്തുമെന്ന് ഞാൻ കരുതിയില്ല…”
“ഞാനാരാ മോള്….”
“ശരി ശരി… വണ്ടി ഞാൻ ബുക്ക് ചെയ്യാം നീ പോയി ഉപ്പാനെ ഉഴിയാൻ നോക്ക്…”