ദീപ ദേഷ്യത്തോടെ അകത്തേക്ക് നടന്നു…. എന്തോ പറയാനായി ശുഹൈബ് ഒരുങ്ങിയതും ഫോണ് അടിക്കാൻ തുടങ്ങി… കണ്ടിട്ട് പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് എടുക്കാൻ ഒന്ന് മടിച്ചു…പൈസ കൊടുക്കാനുള്ളവർ ആണെന്ന് കരുതി അവൻ ഫോണെടുത്ത് ദീപയുടെ കയ്യിൽ കൊടുത്തു….
“എടുത്തിട്ട് ഞാനിവിടെ ഇല്ലെന്ന് പറഞ്ഞേക്ക്…”
രൂക്ഷമായി അവനെ നോക്കി ദീപ ഫോണെടുത്തു…
“ഹലോ….”
“ഇത് ശുഹൈബിന്റെ ഫോണല്ലേ…??
മറു തലക്കൽ നിന്ന് സ്ത്രീ ശബ്ദം കേട്ടപ്പോൾ അവൾ ശുഹൈബിനെ സംശയത്തോടെ നോക്കി…
“അതേ ആരാ…??
“അവന്റെ ഉമ്മയാണ്… അവനില്ലേ അവിടെ…??
വിശ്വാസം വരാതെ ദീപ ഫോണ് ചെവിയിൽ നിന്നും എടുത്ത് അതിലേക്ക് നോക്കി…
“ഉണ്ട്…”
“മോളുടെ പേരെന്താ…??
“ദീപ…”
“അവനൊന്നു കൊടുക്കുമോ….??
“ആഹ്…”
ദീപ ഫോണ് അവന്റെ നേരെ നീട്ടി കൊണ്ട് പതിയെ പറഞ്ഞു..
“ഉമ്മയാ…”
സംശയത്തോടെ ശുഹൈബ് ഫോണ് വാങ്ങി ചെവിയിൽ വെച്ചു…
“ഹെലോ…”
“മോനെ….”
“ഉമ്മാ…”
“ടാ എന്താ നിന്റെ വിവരം…??
“സുഖമാണുമ്മ… ഉമ്മാക്കോ??
“സുഖം… നീ അവളെയും മോനെയും കൂട്ടി ഇങ്ങോട്ട് വാ…”
“അത്… ഉമ്മാ…”
“പേടിക്കണ്ട ഉപ്പ തന്നെയാ വിളിക്കാൻ പറഞ്ഞത്… എത്രയും പെട്ടെന്ന് ഇങ്ങോട്ട് പോരെ… വരില്ലേ..??
“വരാം…”