“ഉമ്മയാണോ…??
“ഉപ്പ അടുത്ത് ഉണ്ടായിരുന്നു…”
“എങ്ങനെ മനസ്സിലായി….??
” ..രാത്രി ആവാൻ നിക്കണ്ട ന്ന് പറഞ്ഞേക്ക് അവരോട്… എന്ന് പറയുന്നത് ഞാൻ കേട്ടു…”
“ഇപ്പോഴാ സമാധാനമായത്…”
“എല്ലാം റെഡിയാണോ…??
“ആഹ്.. പൈസ കൊടുത്ത…??
“ഒരുവിധം ഒപ്പിച്ചു കൊടുത്തു….”
“ഫർണിച്ചർ എടുക്കാൻ എന്താ ചെയ്യ…??
“അതൊന്നും എടുക്കണ്ട… ആ പൈസ കുറച്ചാണ് കണക്ക് തീർത്തത്….”
“മഹ്…”
“എന്ന ഞാൻ വണ്ടി വിളിക്കാം… നീ ഡ്രെസ്സ് മാറിക്കോ…”
വീടിന്റെ ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറുമ്പോ ദീപ വീടിന്റെ പുറം കാഴ്ച കണ്ട് വാ പൊളിച്ചു… ഗേറ്റ് കടന്നും ഒരുപാട് ദൂരം ആ വീട്ടിലേക്കുള്ളത് പോലെ അവൾക്ക് തോന്നി … വല്ലാത്തൊരു ഭംഗി അവൾക്ക് തോന്നി ആ പഴയ വീടിന്… ഇരുനില കെട്ടിടത്തിന്റെ മുന്നിൽ കാർ നിന്നതും ഫോട്ടോയിൽ മാത്രം കണ്ട് പരിചയമുള്ള ഭർത്താവിന്റെ ഉമ്മ വെളിയിലേക്ക് വരുന്നത് ദീപ കണ്ടു… ഓടി കാറിന്റെ അടുത്തേക്ക് വന്ന അവർ ശുഹൈബിനെ വാരി പുണരുന്നത് ദീപ നോക്കി നിന്നു… മകനിൽ നിന്നും അകന്നു മാറിയ അവർ ദീപയുടെ ചുമലിൽ കിടന്നുറങ്ങുന്ന മകനെ അവളിൽ നിന്നുമെടുത്ത് കൊണ്ട് പറഞ്ഞു…
“വാ മോളെ …”
ഉമ്മയുടെ പിറകെ വീട്ടിലേക്ക് കയറിയ ദീപയുടെ കണ്ണുകൾ അയാളെ തിരഞ്ഞു…
“ഉപ്പ എവിടെ….??
ശുഹൈബ് ഉമ്മാട് ചോദിച്ചപ്പോ ദീപയുടെ ഉള്ളിൽ പെട്ടന്നൊരു ഭയം നിറഞ്ഞു…
“ഉപ്പ കുറച്ചായി കിടപ്പിലാ…”
“എന്ത് പറ്റി…??
“ഒന്ന് വീണു… ഇപ്പൊ ഒരാളുടെ സഹായം വേണം എണീറ്റ് നടക്കാൻ…”
അവരെയും കൊണ്ട് ഖാദർ കിടക്കുന്ന മുറിയിലേക്ക് കയറി അവർ ഭർത്താവിനോടയി പറഞ്ഞു…
“ദേ അവരെത്തി….”
കട്ടിലിൽ കിടക്കുന്ന ഉപ്പാടെ അരികിൽ ചെന്ന് ശുഹൈബ് ഇരിക്കുന്നതും ആ കൈ വാരി പുണർന്നു കൊണ്ട് കണ്ണ് നിറക്കുന്നതും ദീപ നോക്കി നിന്നു…. തന്റെ കണ്ണിലേക്ക് നോക്കി ഉപ്പ ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോ അതുവരെ ഉണ്ടായിരുന്ന പേടി പകുതി കുറഞ്ഞു….
“ഇരിക്ക് മോളെ….”