“ഉഴിച്ചിൽ… അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന വൈദ്യനായിരുന്നു… കൂടെ കൂടി കുറെയൊക്കെ അറിയാം… ”
“ആണോ… പക്ഷേ അങ്ങേരെ കെട്ടിയിട്ട് ഉഴിയേണ്ടി വരും… ഹഹ….”
അത് കേട്ട് അവളും ചിരിച്ചു….
“ഇത്രക്ക് സന്തോഷത്തിൽ അങ്ങേരെ ഇന്നാണ് ഞാൻ കാണുന്നത്… ഇനി ചിലപ്പോ മനസ്സ് മാറാനും വഴിയുണ്ട്….”
ഉമ്മയുടെ സംസാരം കേട്ടപ്പോ ശുഹൈബ് തന്നോട് ഉമ്മയെ കുറിച്ച് പറഞ്ഞതൊക്കെ ശരിയാണെന്ന് അവൾക്ക് തോന്നി.. മോനെ താഴെ വെക്കാതെ തലോലിക്കുന്നത് കണ്ടപ്പോ അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു….. രാത്രിയിൽ കിടക്കാൻ നേരമാണ് മകനെ അവർ തിരികെ നൽകിയത്….
“ഉമ്മയെ ഞാനിന്നു വീഴ്ത്തി ട്ടാ…”
കിടക്കാൻ നേരം അവൾ ശുഹൈബിനോട് പറഞ്ഞു…
“നോക്കി ചിരിച്ച മതി വീഴാൻ.. അത്രക്ക് പാവമല്ലേ അത്… പക്ഷേ ഉപ്പയെ ആണ്…”
“ആ കൂറ സ്വഭാവമുള്ള തന്തയുടെ മകനെ ഞാൻ വീഴ്ത്തിയില്ലേ ഉപ്പയെയും ഞാൻ തള്ളി താഴെയിടും…|
“ഒരുവട്ടം വീണാതാ കട്ടിലിൽ ആയത്… ഇനി ഒന്ന് കൂടി താങ്ങില്ല…”
“അല്ല കാര്യമാണ്… ഞാനിന്ന് ഉമ്മയോട് പറയുകയും ചെയ്തു… ഉപ്പാടെ ചികിത്സയെ പറ്റി…”
“എന്ത്…??
“ഉമ്മ പറയുന്നത് വൈദ്യരെ കാണിച്ച മാറുമെന്നാണ്… ”
“എന്താ പ്ലാൻ അച്ഛനെ കൊണ്ട് ചികിത്സ നടത്താനാണോ…??
“അഞ്ചെട്ട് കൊല്ലം ഞാനും പഠിച്ചിട്ടുണ്ട് ”
“നീ യോ … എന്നിട്ടെനിക്ക് അറിയില്ലല്ലോ…??
“അതിന് നീ തണ്ടലും കുത്തി വീണിട്ട് കിടപ്പിലല്ലല്ലോ… ”
“എന്തായാലും ഉപ്പാടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്… കുറെയേറെ സംസാരിച്ചു എന്നോടിന്ന്…”
“എനിക്കങ്ങോട്ട് പേടി മാറുന്നില്ല… അന്ന് അടിക്കാൻ കൈ ഓങ്ങി വന്നതാ മനസ്സിൽ… ഒറ്റകൈ മതി എന്നെ തൂക്കി എറിയാൻ…”
“അതെല്ലാം മറന്നേക്ക്… എല്ലാം ശരിയായില്ലേ…”
“ആവണം… ഇനി എന്റെ വീട്ടുകാർ കൂടി അംഗീകരിക്കണം ”
“ശരിയാവും… വാ കിടക്ക്…”
രാവിലെ നേരത്തെ എണീറ്റ ദീപ മുറ്റമെല്ലാം അടിച്ചു വാരി ചായക്ക് വെള്ളം വെച്ച സമയത്താണ് ഉമ്മ എണീറ്റ് വന്നത്…
“മോള് നേരത്തെ എണീറ്റോ…??