“അഞ്ചര…”
“എന്തിനാ ഇത്ര നേരത്തെ … ഇവിടെ ഞാനും അങ്ങേരും മാത്രമായ കാരണം വൈകിയാണ് എണീക്കൽ….”
“ഉപ്പാക്ക് ചായ കുടിക്കുന്ന ശീലമുണ്ടോ…??
“അതുണ്ട്…”
“എന്ന ഞാൻ കൊണ്ടു പോയി കൊടുക്കട്ടെ…??
“അതിനെന്താ…”
രണ്ട് കപ്പിലേക്ക് ചായ ഒഴിച്ച് ദീപ ഒന്ന് ഉമ്മാക്ക് കൊടുത്ത് മറ്റേ കപ്പുമായി ഉപ്പ കിടക്കുന്ന മുറിയിലേക്ക് പോയി… അടുക്കും തോറും വല്ലാത്തൊരു പേടി അവളെ വലയം ചെയ്തു… കതകിൽ മുട്ടി അവൾ വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് കയറി…. കട്ടിലിൽ ചാരിയിരുന്ന ഖാദർ അകത്തേക്ക് കയറി വന്ന മരുമകളെ കണ്ട് ഒന്ന് പതറി…. ഇന്നലെ ആ മുഖത്തേക്ക് നല്ലപോലെ അയാൾ നോക്കിയില്ലായിരുന്നു… എന്തായാലും മകൻ കണ്ടു പിടിച്ചു കെട്ടിയത് ഒരു സുന്ദരി കൊച്ചിനെ തന്നെയെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു… തന്റെ അരികിൽ വന്ന് കപ്പ് നീട്ടുമ്പോ ആ കൈകൾ വിറക്കുന്നത് അയാൾ കണ്ടു….
“ഉ… പ്പ… ചായ….”
ആ വട്ട മുഖത്തേക്ക് നോക്കി ഖാദർ ചായ വാങ്ങി ഒന്ന് വലിച്ചു….
“മോളുണ്ടാക്കിയതാണോ…??
“ആഹ്…”
“അസ്സലായിട്ടുണ്ട്….”
എന്തോ ഭാരം ഉള്ളിൽ നിന്നും പറന്നുയരുന്ന പോലെ അവൾക്ക് തോന്നി … മോളെന്നുള്ള വിളിയും കൂടി ആയപ്പോൾ ദീപയുടെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു…
“പിന്നെ മോളെ അന്നത്തെ സംഭവങ്ങളെല്ലാം മറന്നേക്ക് ട്ടോ… അങ്ങനെയൊക്കെ സംഭവിച്ചു പോയി…”
“ഇല്ല… തെറ്റ് ഞങ്ങളുടെ ഭാഗത്തല്ലേ….”
“ഇനി അതിനെ കുറിച്ചൊന്നും പറയണ്ട… ചെക്കാനെവിടെ…??
“എണീറ്റ് കാണും…”
“അവനെ ഇങ്ങോട്ട് കൊണ്ട… ”
“ആഹ്…”
ചിരിച്ചു കൊണ്ട് ദീപ സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി…. അവിടുത്തെ എല്ലാം എല്ലാമായി മാറാൻ അവൾക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല… പേടിയോടെ താൻ കണ്ടിരുന്ന ഉപ്പയുടെ മിക്ക കാര്യങ്ങളും അവൾ അറിഞ്ഞു ചെയ്യാൻ തുടങ്ങി.. അത് കണ്ട് ഏറെ സന്തോഷിച്ചത് ശുഹൈബ് തന്നെയായിരുന്നു..