“കുറച്ചു മുന്നേ വിളിക്കണമായിരുന്നു അല്ലടി അവരെ..??
കള്ള ചിരിയോടെ കെട്ടിയോനെ നോക്കി മറിയുമ്മ പറഞ്ഞു..
“ഇത് തന്നെ ഞാൻ പറഞ്ഞു പറഞ്ഞു ശല്യമായിട്ടല്ലേ നിങ്ങള് സമ്മതിച്ചത്…??
“ഇനി അതുമിതും പറഞ്ഞു പഴയത് കുത്തി പൊക്കണ്ട… എനിക്കിപ്പോ മോനെ എടുത്ത് നടക്കാനും ഒപ്പം കളിക്കാനുമൊക്കെ തോന്നുന്നടി….”
“വല്ല വൈദ്യരെയും കണ്ട് ചികിത്സിക്കാൻ അന്നേ പറഞ്ഞതല്ലേ…??
“നമുക്ക് കാണിച്ചാലോ…??
“കാണിക്കാം… പിന്നെ ദീപ മോൾക്ക് ഉഴിച്ചിലെല്ലാം അറിയാമെന്ന്….??
“അതങ്ങനെ…??
“അവളുടെ അച്ഛൻ ഇതുപോലെ വൈദ്യരാണത്രേ…”
“ഇനി എന്നെ അവളെ കൊണ്ട് ഉഴിയിക്കാനാണോ…??
“അങ്ങനെ അല്ല പറഞ്ഞന്നെയുള്ളൂ…. ഞാനെന്തായാലും മോനോട് പറഞ്ഞു കാര്യങ്ങൾ ശരിയാക്കട്ടെ….”
ദീപ തന്നെയാണ് അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ള അച്ഛന്റെയെല്ലാം ആരാധന പാത്രമായ ശങ്കരൻ വൈദ്യരെ കാണിക്കാൻ പറഞ്ഞത്… അവിടെ ഒരാൾക്കും അതിനോട് എതിർപ്പ് ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല പിറ്റേന്ന് തന്നെ പോകാനും തീരുമാനിച്ചു….
രണ്ട് മണിക്കൂർ വണ്ടി ഓടിയാണ് അങ്ങോട്ടെത്തിയത് ചെന്നപ്പോ കുറച്ചുകാലമായി വീട്ടിലാണ് പരിശോധന എന്നറിയാൻ സാധിച്ചു… ഒന്ന് രണ്ട് പേരെ അവിടെ ഉണ്ടായിരുന്നുള്ളു അവിടെ … വിശദമായി പരിശോധിച്ച് അയാൾ പറഞ്ഞു…
“ഉഴിച്ചിൽ നടത്തണം എന്ന ഒരു മാസം കൊണ്ട് ശരിയാക്കാം… പക്ഷേ ഇവിടെയിപ്പോ യാതൊന്നുമില്ല… എന്നെ കാണാനായി വരുന്നവരെ നോക്കാനായി ഇരിക്കുന്നതാ ഇപ്പൊ….”
“ഇനി എന്ത് ചെയ്യും…”
“പുറത്ത് കാണിക്കണം അല്ലങ്കിൽ മരുന്ന് കൊണ്ട് പോയി വീട്ടിൽ ചെയ്യണം… അതിന് പറ്റിയ ആളുണ്ടോ അറിവിൽ…??
“ഇവൾക്കറിയാം…”
ശുഹൈബ് ഇടയിൽ കയറി പറഞ്ഞു…
“എന്ന നല്ലത്… ഞാൻ തരുന്ന ലിസ്റ്റ് പുറത്ത് കാണുന്ന സ്റ്റോറിൽ കൊടുത്തേക്ക് നാളെ രാവിലെ വന്ന് വാങ്ങിയ മതി…”
“ശരി…”