റെമോ : നിർത്താൻ ഇതല്ലേ നിങ്ങളുടെ പ്രശ്നം ഇന്നാ അവൻ കീറി കാറ്റിൽ പറത്തി… നീ വാടാ നന്ദ …
നന്ദൻ : മോനെ വിഷ്ണു ഒരാളെ വേദനിപ്പിക്കുന്നത് അത്ര സുഖം ഉള്ള പരുപാടി ഒന്നും അല്ലാ…
വിഷ്ണു : ഞാ… ശേ
നന്ദൻ : പോട്ടെ ടാ അവൻ ഉണ്ട് ഒരു പന്ന …
സാരം ഇല്ല ഇതൊക്കെ എനിക്ക് ശീലം ആണ്….
ശ്രീ : പോട്ടെ ടാ സാരം ഇല്ല അവൻ വെളിവ് ഇത്തിരി കുറവാ
നീ ദയവ് ചെയ്ത മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് കുറക്ക് കേട്ടോ 😠 ഇതൊരു ഉപദേശം അല്ല അപേക്ഷ ആണ്…
ശ്രീ : സോറി
സാരം ഇല്ല പോട്ടെ നീ പൊക്കോ….
രണ്ട് ദിവസം കഴിഞ്ഞതും മിസ്സ് ഒരു ദിവസം വന്നിട്ട് പറഞ്ഞു
ചിൽഡ്രൻ ഡ്യൂ ടൂ സം റീസൺ അന്ന് കാൻസൽ ആയാ നിങ്ങളുടെ ഓണാഘോഷം ഈ വരുന്ന സെക്കൻ്റ് സാറ്റർഡേ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്….
നന്ദൻ : അടുത്ത ഓണം ആവാറായി കൊള്ളാം ….
നീ വരുന്നുണ്ടോ
നന്ദൻ : പിന്നെ വരാതെ…നീയോ
ഇച്
ഇച് വച്ച
ഇല്ലെന്ന്
എന്താ
ഇൻ്റെറെസ്റ്റ് ഇല്ല…
കൊള്ളാം ഇൻ്ററോവേർട് ചെറ്റ
അതെ സത്യം തന്നെ….
എന്താ ടാ റെമോ എൻ്റെ തോളിൽ കൈ ഇട്ട് ചോദിച്ചു….
നന്ദൻ : ഒന്നുമില്ല ഇവൻ വരുന്നില്ല എന്ന്
റെമോ : ഇവൻ വന്നോളും
പിന്നെ നോക്കി ഇരുന്ന മതി കേട്ടോ
റെമോ : നിനക്ക് എന്നോടും ഇവനോടും സ്നേഹം ഉണ്ടെങ്കിൽ വരും അത്ര തന്നെ….
ഹൊ നാശങ്ങൾ…..
വെള്ളിയാഴ്ച വൈകിട്ട്
ശ്രീ : സൂര്യ നാളെ നല്ല ചെത്ത് ഡ്രസ്സ് ഇട്ടിട്ട് വരണം കേട്ടോ ..
ഉം…
ഒക്കെ നീ എപ്പോ എത്തും
ഞാൻ വരാം വരാം
വരോ പറ്റിക്കില്ലല്ലോ
വരാം
അപ്പോ ഗുഡ് നൈറ്റ്….
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കോളജിൽ പോയി
എന്നെ കാത്ത് അവരൊക്കെ നിക്കുന്നുണ്ട്