അവരൊക്കെ എന്നെ കണ്ട് ഞെട്ടി
നന്ദൻ : ഇതാണോ നിൻ്റെ പുതിയ ഡ്രസ്
എടാ കൈയ്യിൽ ഉണ്ട് അതൊക്കെ ഇട്ടാ ചീത്ത ആവും…
ശ്രീ : പെട്ടന്ന് മാറ്റിയിട്ട് വാ നന്ദ നീയും കൂടെ പോ….
റെമോ അങ്ങോട്ട് വന്നു ….ചെറിയ പേടി ഉണ്ട്
റെമോ : എടി ഹരി അവിടെ നിക്കുന്നല്ലോ പാച്ചു വന്നോ
ശ്രീ : ഇല്ല എന്താ
റെമോ : വന്നില്ലേ , അയ്യോ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ….
ശ്രീ : പേടിക്കണ്ട അവൻ ഉള്ളിൽ ഉണ്ട്….
റെമോ : വന്നോ അവൻ , ഹൊ….ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ….
കുറച്ച് സമയത്തിന് ശേഷം ഡ്രസ് മാറി ഞാൻ അങ്ങോട്ട് ചെന്നു….
കൊള്ളാം അളിയാ സെറ്റ്…
അമ്പോ ചെക്കൻ തീ ആയല്ലോ…റെമോ പറഞ്ഞു…അവൻ ഫോണിൽ രണ്ട് ഫോട്ടോ എടുത്തു….
നന്ദൻ : അളിയാ ഒരു സെൽഫി എടുക്കാം ….
അങ്ങനെ പൂക്കളം ഒരുക്കലും ഒക്കെ ആയി സമയം പന്ത്രണ്ട് മണി ഒക്കെ ആയി….
ചുമ്മാ ഇരുന്ന ഞങ്ങളുടെ അടുത്ത ശ്രീ വന്നു
ശ്രീ : ടാ ഇന്നാ നിൻ്റെ ഫോൺ അവിടെ ഉണ്ടായിരുന്നു…. നീട്ടി….
ശ്രീ :നിങൾ ഇരിക്ക് ഞാൻ ഒന്ന് ഓഫീസ് വരെ പോയിട്ട് വരാം
എന്താ
ഒന്നുമില്ല ഇപ്പോ വരാടാ
ശെരി
ഓഫീസിൽ പോയ ശ്രീ മിസ്സിനോട് രജിസ്റ്റർ ഒന്ന് തരാമോ എന്ന് ചോദിച്ചു….
മിസ്സ് : എന്തിനാ
ശ്രീ : ഒന്നുമില്ല മിസ്സ് ഒരു അഡ്രസ്സ് നോക്കാൻ ആണ്…
മിസ്സ് : നോക്കിയിട്ട് അവിടെ വച്ചോ
ശ്രീ : അത് മുഴുവൻ പരിശോധിച്ച ശേഷം അവൾ അത് അവിടെ തന്നെ വച്ചു….
മിസ്സ് : കിട്ടിയോ
ശ്രീ : കിട്ടി , മിസ്സേ ഈ ന്യൂ സ്റ്റുഡൻ്റ്സ് ഏത് കോളജിൽ നിന്ന് വന്നത് ആണ് എന്ന് വല്ല ഡോക്യുമെൻ്റ്സ് ഉണ്ടോ…
മിസ്സ് :ഉണ്ടാവും അത് ഓഫീസിൽ സാറുടെ കൈയ്യിൽ ആയിരിക്കും… എന്താ
ശ്രീ: ഒന്നുമില്ല മിസ്സ്