ഞങ്ങൾ ക്ളാസിൽ കേറി ഒരു മൂലക്ക് പോയി ഇരുന്നു…
നന്ദൻ : അളിയാ കറങ്ങാൻ പോവാ
ഞാൻ ഇല്ല നന്ദ
നന്ദൻ : അളിയാ നീയോ
റെമോ : എന്നെ നോക്കുകയെ വേണ്ട
നന്ദൻ : പോടാ തെണ്ടികളെ…..
ശ്രീ : നിനക്ക് നാണം ഇല്ലെ ഇങ്ങനെ ഇവന്മമാരോട് കെഞ്ചാൻ
അത് തന്നെ നിനക്ക് നാണം ഇല്ലെ നന്ദ
റെമോ : ടാ സൂര്യ ഞാനും നിൻ്റെ കൂടെ ജോലിക്ക് വരട്ടെ ഇന്ന്
നീ വന്നോ ടാ റോമി ഞാൻ പറഞ്ഞിട്ടുണ്ട്
ശ്രീ : അപ്പോ വർക് ഉണ്ടോ ഇന്ന്
റെമോ : അതല്ലേ ഞങൾ ഇല്ല എന്ന് പറഞ്ഞത്
ശ്രീ : അയ്യോ സോറി ടാ…. അല്ല സൂര്യ നീ എന്തിനാ ഈ പൈസ ഒക്കെ ഉണ്ടാക്കിയിട്ട്
ചെലവില്ലെ എനിക്ക് ഫൂഡ് താമസം ഡ്രസ്സ് ബസ്സ് ഫീസ്. കു…..
ശ്രീ : കു… കു എന്താ
കു കുടുക്ക കുടുക്ക അതിൽ വേറെ ഇട്ട് വക്കണ്ടെ…. സേവിങ്സ്
നന്ദൻ : ഉവ്വ് ഉവ്വേ
അതെ നമ്മക്ക് ഇറങ്ങാം
ശ്രീ : ഫൂഡ് ഉണ്ട് കഴിച്ചിട്ട് പോ
ഇല്ല എനിക്ക് വേണ്ട ഞാൻ പോട്ടെ നീ വരുന്നോ റോമി
വരുന്നൂ വരുന്നു
ശ്രീ : എന്നാ ഞങ്ങളും ഉണ്ട് വാ പോയേക്കാം മതി ആയി
ഞങ്ങൾ ഒരുമിച്ച് വെളിയിലേക്ക് ഇറങ്ങി
അവിടെ തന്നെ ഹരിയും വിഷ്ണുവും ഒക്കെ ഉണ്ട് …
റെമോ : അളിയാ മൈൻഡ് ആക്കണ്ട മിണ്ടാതെ പോവാം
നന്ദൻ : നീ പേടിക്കണ്ട അവന്മാർ എന്ത് ചെയ്യും പന്നകൾ
ശ്രീ : മിണ്ടാതെ പോവാം
ഹരി : ഒന്ന് നിന്നെ
നന്ദൻ : എന്താ
ഹരി : നിങൾ ഒക്കെ പൊക്കോ എനിക്ക് ഇവനോട് ആണ് സംസാരിക്കാൻ ഉള്ളത്
നന്ദൻ : അങ്ങനെ നീ ഒറ്റക്ക് ഉണ്ടാക്കണ്ട പറയാൻ ഉള്ളത് എല്ലാരും ഉള്ളപ്പോ പറഞ്ഞാ മതി
ഹരി : അമ്പോ ഹീറോ നീ എന്നെ തല്ലോ ….