ഡീ
എന്താ ശ്രീ
അവൾ കാര്യം ചോദിച്ചു…
നമ്മൾ ഒരിമിച്ചല്ലെ ഇന്നലെ ഉണ്ടായിരുന്നത് ഗ്രൗണ്ടിൽ
ഹോ ഭാഗ്യം
എന്തടി കാര്യം
ഒന്നുമില്ല… ഞാൻ വരാം കേട്ടോ കോളജിൽ വച്ച് കാണാം
ശെരി ശ്രീ വാ വാ….
ഹോ ഭാഗ്യം എന്തായാലും….രണ്ട് കാര്യം ചെയ്യണം
ആദ്യം നന്ദനെ പോക്കണം
പിന്നെ എന്ന് പോയ ആ വീട് വരെ ഒന്ന് പോയി നോക്കണം….
അവൻ ജന്മം പോയാ ഒന്നും പറയില്ല അത് വേറെ ഒരുത്തൻ കുത്തി കുത്തി ചോദിച്ചാ ചിലപ്പോ ദേഷ്യം വരും …..
പാവം ആണ് എന്തായാലും സ്നേഹം ഉണ്ട് അല്ലെങ്കിൽ ഇഷ്ടം ഉണ്ടായിട്ടും ഞാനും കൂടെ കഷ്ടപ്പെടേണ്ട എന്ന് വിചാരിക്കില്ലല്ലോ ….
അവൾ എന്തൊക്കെയോ ആലോചിച്ച വേഗം റെഡി ആയി ക്ലാസ്സിലേക്ക് പോയി….
കോളേജിൽ…..
ശ്രീ :സത്യം പറ സൂര്യ ആരാ അവൻ എവിടേ ആണ് താമസം ……
നന്ദൻ : എനിക്ക് അറിയില്ല റെമോ നീ പിടി വിട്
റെമോ : നീ അവൾക്ക് അറിയാൻ ഉള്ളത് മുഴുവൻ പറഞ്ഞിട്ട് പോയാ .മതി….
ശ്രീ : നന്ദ എനിക്ക് അറിയാം നീ ആണ് അവൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ എന്ന്….
നന്ദൻ : എനിക്കൊന്നും അറിയില്ല അവൻ എന്നോട് അങ്ങനെ ഒന്നും പറയാറില്ല മാത്രവും അല്ല ഞാൻ അല്ലേ ഹരിയും ആയി ഉള്ള കാര്യം നിന്നോട് പറഞ്ഞത് പിന്നെ അവൻ എന്നെ ഇനി വിശ്വസിക്കില്ല…..
ശ്രീ : ടാ വിട് അവനെ ഇവനെ കൊണ്ട് ഒന്നും കാര്യം ഇല്ല…. അവൻ എവിടേ സെക്രട്ട് സൂപ്പർ സ്റ്റാർ
നന്ദൻ : അവൻ ഇന്ന് വരില്ല
ശ്രീ : എ അതെന്താ..
നന്ദൻ : അവൻ എന്തോ ഹോസ്പിറ്റൽ വരെ പോണം എന്നൊക്കെ പറഞ്ഞു….
ശ്രി: ആണോ .. അവൻ എന്നോട് പറഞ്ഞില്ല….
നന്ദൻ : വിശ്വസിക്ക് അളിയാ
ശ്രീ : ശെരി ശെരി…..അതെ പിള്ളേരെ അന്ന് അവൻ നമ്മളെയും കൊണ്ട് ഒരു വീടിൻ്റെ മുന്നിൽ പോയില്ലേ