ശ്രീ ഞങ്ങടെ മുന്നിൽ നിന്ന് കരയാൻ തുടങ്ങി….എത്തും കണ്ടോണ്ട് വിഷ്ണു കേറി വന്നു
വിഷ്ണു : എന്താ എന്താ ശ്രീ
ഒന്നുമില്ല നീ പോ
വിഷ്ണു : കാര്യം പറ ശ്രീ ഇവന്മാർ നിന്നോട് മോശം ആയി വല്ലതും
റെമോ : നിൻ്റെ തന്ത ഹരിയെ പോലെ ചെറ്റകൾ അല്ലടാ ഞങൾ
വിഷ്ണു : എന്താടാ നാഞ്ഞൂളെ നിൻ്റെ നാവ് പൊന്തുന്നത്….
റെമോ : ഞാൻ നാഞ്ഞൂല് ആണോ വേറെ എന്താ എന്നൊക്കെ നീ വൈകാത്തെ അറിയും…
ഞാൻ : ടാ മതി നീ7 വാ …..
വിഷ്ണു : ഇവന്മാർ ആണോ നിന്നെ കരയിച്ചത് ശ്രി പറ
റെമോ : തിരിഞ്ഞ് വന്നിട്ട് അതെ ടാ പെങ്കൊന്താ ഞാൻ ആണ് ഇവളെ കരയിച്ചത് ഇവൾ ചെയ്തതിന് ഒന്ന് പൊട്ടിക്കുക ആണ് വേണ്ടത് പെണ്ണായി പോയി അത് കൊണ്ട് ചെയ്യുന്നില്ല….
വിഷ്ണു : നീ എന്നാ എന്നോട് മുട്ട് വാടാ അവൻ ഈ റെമോയുടെ വെളുത്ത ചെകിടത്ത് ആഞ്ഞ് തല്ലി….
ടാ വേണ്ട റോമി വേണ്ട ഞാൻ അവരുടെ ഇടയിൽ കേറി….
ഏയ് ഞാൻ വിഷ്ണുവിൻ്റെ കഴുത്തിന് പിടിച്ച് അമർത്തി….
വിഷ്ണു നീ ഇപ്പോഴും അവൻ്റെ താളത്തിന് തുള്ളുന്ന ഒരു മണ്ടൻ മാത്രം ആണ് ഇത് ഇവിടെ തീർന്നു ഞങൾ ഇനി ഒന്നിനും വരില്ല പിന്നെ മേലാൽ മെത്ത് കൈ വക്കുന്ന പരുപാടി വേണ്ട അവൻ്റെ കൈയ്യിന് കിട്ടിയാ ചിലപ്പോ നീ താങ്ങി എന്ന് വരില്ല…..
ഞാൻ അവനെ വിട്ട് മാറി…
ശ്രീ നിന്നോട് ഒന്നേ പറയാൻ ഉള്ളു ദേയവു ചെയ്ത് ഇനി കുറച്ച് കാലമേ ഉള്ളൂ അത് കഴിഞ്ഞ് ഞങൾ അങ്ങ് പോവും അത് വരെ സമാധാനം തരണം അപേക്ഷ ആണ് ഞാൻ വേണേൽ കാല് പിടിക്കാം….
റെമോ : നീ വാടാ നീ ഇങ്ങനെ താഴണ്ട ആവശ്യം ഒന്നും ഇല്ല ആരും ഒന്നും ചെയ്യില്ല ഇനി ആരെ പേടിക്കാൻ . ഹും…..
ശ്രീ : 😞😪