ശ്രീ : സോറി സോറി
വേണ്ട നീ സോറി ഒന്നും പറയണ്ട എന്നെ പറ്റി ഒരു രഹസ്യം അത് നീ അറിഞ്ഞു അത്ര തന്നെ ഉള്ളൂ ഇതിൽ വലിയ കാര്യം ഒന്നും ഇല്ലെങ്കിലും നീ ഇവനോട് ചെയ്തത് ഞാൻ ക്ഷമിക്കില്ല….. മനസ്സ് നൊന്ത് നിക്കുന്ന ഇവനെ ഇട്ട് കളിപ്പിക്കാൻ നിനക്ക് എങ്ങനെ ആണ് കഴിയുന്നത് ശ്രീ ഹേ…..
ശ്രീ : 😕 🥲
കഴിഞ്ഞത് ഒക്കെ മറക്കണം തെച്ചെന്നോ പറ്റിച്ചെന്നോ എന്ത് വേണമെങ്കിലും വിചാരിക്കാം ഇനി ഞാൻ മുന്നിൽ വരാതെ ഇരിക്കാൻ ശ്രമിക്കാം …. തന്ന ചില നല്ല ഓർമകൾക്ക് നന്ദി… കുട്ടി ഇനി ഇതും പറഞ്ഞ് വരണം എന്ന് ഇല്ല….
റെമോ : നീയും മറിയെ … നിങൾ വിചാരിക്കും ഇത്ര നിസാര കാര്യത്തിന് ഇങ്ങനെ ഒക്കെ പറയണ്ട ആവശ്യം ഉണ്ടോ എന്ന് ഞങ്ങൾക്ക് നിങ്ങളുടെ ഈ പുതിയ ആളെ പറ്റിക്കുന്ന കളികൾ ഒന്നും വശം ഇല്ല….
ടാ മതി വാ…. സമയം ആയി …..
രാത്രി
റെമോ : എടാ എന്തോ പോലെ കുറച്ച് കൂടി പോയോ
മൈരേ എന്താ നിനക്ക്
അല്ല ടാ അവരുടെ മുഖം കണ്ടപ്പോ സങ്കടം പോലെ
എടാ പെങ്കൊന്ത നിനക്ക് അവളെ പിരിയാൻ വൈയ്യ അത് പറ സൊള്ളണം ഇപ്പൊ
അങ്ങനെ അല്ല ടാ ഇത്ര ദിവസം സൊള്ളിയിട്ട് ഇപ്പൊ സംസാരിക്കാതെ ഇരിക്കുമ്പോ എന്തോ പോലെ….
ടാ ടാ മൊണ്ണെ എന്നാ കേറി ചെല്ല് പട്ടിയുടെ വില കിട്ടില്ല
ചെ വേണ്ടായിരുന്നു…. ലെ സൂര്യ
എന്താ ഒരു ചാഞ്ചാട്ടം ഹേ ഞാൻ ഒരു കാര്യം പറയാം നിനക്ക് വേണേൽ പോവാ കേട്ടോ എന്നോട് ഇതും പറഞ്ഞ് വന്നെക്കരുത്ത്
അങ്ങനെ അല്ല ടാ നീ തന്നെ ആലോചിക്ക് കൃഷ്ണ ആൻ്റി എന്താ പറയാറ് പെൺകുട്ടികളെ കരയിക്കരുത് എന്നല്ലേ
അയ്യോ ആൻ്റി പറയുന്നത് മുഴുവൻ കേക്കുന്ന ഒരു മഹാൻ …. അപ്പോ നമ്മൾ കരഞ്ഞതോ ജീവിതത്തിൽ ഹേ ഇന്ന് നീ കരഞ്ഞതോ എൻ്റെ ചങ്ക് ആണ് തകർന്നത് … അപ്പോ നിനക്ക് എന്നെ ഓർമ ഇല്ലേ