അതെ
ശ്രീ : നമ്മൾക്ക് അങ്ങോട്ട് ഒന്ന് പോണം വൈകുന്നേരം …. നീ അവനെ വിളിച്ച് വൈകുന്നേരം കാണാൻ പറ്റോ ചോദിക്ക്
റെമോ: ഞാൻ വിളിക്കാം എന്തിനാ
ശ്രീ :എന്ന നീ വിളിക്ക് ഇന്ന് നമ്മടെ കള്ളൻ മാധവൻ്റെ ഹാപ്പി ബർത്ത്ഡേ ആണ്….. നന്ദൻ : സന്തോഷ് സാർ ഇല്ല അത് കൊണ്ട് ലാസ്റ്റ് പിരിയഡ് കട്ട് ആടിക്കാം
ശ്രീ : ആണോ
നന്ദൻ :അതെ
ശ്രീ : അപ്പോ പോവുന്നു പൊക്കുന്നു അടിച്ച് പൊളിക്കുന്നു….
റെമോ : ഞാൻ അവനെ ഒന്ന് വിളിക്കാം ….
നന്ദൻ : ചെക്കന് എന്താ വാങ്ങി കൊടുക്കുന്നത്…..
ശ്രീ : അതൊക്കെ വാങ്ങി
നന്ദൻ : എന്ത്
ശ്രീ : ഡ്രസ്സ്
നന്ദൻ : ഡ്രസ്സ് ആണോ അയ്യേ….
ശ്രീ : എടാ വലുത് വാങ്ങി കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ട് അന്ന് തന്നെ നീ കണ്ടില്ലേ
നന്ദൻ : അതും ശെരി ആണ്…..
ശ്രീ : എന്തായി
റെമോ : വിളിച്ചു ഹോസ്പിറ്റലിൽ തന്നെ വരാം എന്ന് പറഞ്ഞു….
ക്ലാസ്സിൽ ഇരുന്ന് ശ്രീ മറിയയോട് ശ്രീ കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞു….
ഇതെല്ലാം കേട്ട മറിയ ഒരേ ചിരി
എന്താടി ചിരിക്കുന്നത് ഹേ…..
എൻ്റെ പൊന്നേ നീ എന്താ സിനിമക്ക് കഥ എഴുതിയതാണോ….
ഒന്ന് പോടി….
എടി അവൻ ഇത്ര വലിയ കാശ് കാരൻ ആണെങ്കിൽ അത് വെളിയിൽ കാണിക്കില്ലെ….ഇപ്പോഴത്തെ പിള്ളേർ ഒന്നും ഇല്ലെങ്കിൽ തന്നെ എല്ലാം ഉള്ള പോലെ കാണിക്കും അപ്പോ ഇത് പറയണോ……
അല്ല ടി എനിക്ക് എന്തോ ഒരു ഇത് പോലെ…..
നീ എന്തായാലും അവനെ പറ്റി ഒന്ന് അറിഞ്ഞ് വചേക്ക്…..
എടി മറിയേ നീ ഞാൻ കണ്ട സ്വപ്നത്തിൽ ഇതെ ഡയലോഗ് പറയുന്നുണ്ട് …..
ആണോ ഡീ
സത്യം
അപ്പോഴാണ് പിന്നിൽ നിന്ന് അശ്വതി മറിയെ വിളിച്ചത്…..
അശ്വതി : മറിയേ എന്താ ഡീ കോളജിലെ അടിപൊളി ശ്രീ പഴഞ്ചൻ ആയാ മൊണ്ണയെ പ്രേമിക്കുന്നു ഒരു കരകമ്പി കേട്ടല്ലോ….. ഉള്ളതാണോ….