വിഷ്ണു : അപ്പോ ആ നാഞ്ഞൂൽ പറ്റിയും അവൻ്റെ കൂട്ടാളി ആണല്ലേ ടാ നന്ദ ഇത് ഞാൻ ഇന്നാണ് അറിഞ്ഞത്
ശ്രീ : നീ ദയവ് ചെയ്ത ഒന്ന് മിണ്ടാതെ ഇരിക്കാമോ വിഷ്ണു…
വിഷ്ണു : ഞാൻ ഒന്നും ചെയ്യുന്നില്ല അവനുള്ളത് കൂടെ ഹരി കൊടുക്കും
നന്ദൻ : ഉവ്വേ ഒലത്തും കാണാം….
വിഷ്ണു : മൂപ്പിക്കലെ ടാ നന്ദ നീ മരിയതക്ക് ഇരുന്ന നീ രക്ഷപെടും അല്ലെങ്കിൽ നിനക്കും അടി പൊട്ടും
നന്ദൻ : ഒന്ന് പോടാ എന്ത് ചെയ്യും എന്ന ശെരി ഞാൻ അവരുടെ കൂടെ നിക്കും നീയും നിൻ്റെ കറിയും എന്താ വച്ച ഇണ്ടാക്കിക്കോ….
വിഷ്ണു : കാണാ ടാ
പോടാ….
റെമോയും സൂര്യയും ക്ലാസ്സിൽ കേറി വന്നു…
നന്ദൻ : സൂര്യ കൈക്ക് എന്ത് പറ്റി
ഒന്നൂല്ല കത്തി കൊണ്ടതാ കുഴപ്പം ഇല്ല
കത്തിയോ
അതെ പച്ചകറി അരിയുമ്പോ
കൈ പത്തിയിൽ എങ്ങനെ ആണ് കൊള്ളുന്നത് വിരൽ അല്ലേ മുറിയുക
അത് കൈ സ്ലിപ്പ് ആയി കൊണ്ടത് ആണ്…
മറിയ : അവൻ്റെ കൈയ്യിൽ എന്താ ഡീ ഒരു കെട്ട്
ശ്രീ : എവിടേ… അയ്യോ എന്താ അത്…
മറിയ : മിണ്ടാതെ ഇരി അങ്ങോട്ട് പോണ്ട
വിഷ്ണു : ആരാടാ നിന്നെ പെരുമാറിയത്….
നന്ദൻ : ടാ പോടാ രാവിലെ തന്നെ
വിഷ്ണു : ഞാൻ പോയേക്കാം 😂😂
ക്ളാസ്സ് തുടങ്ങി ആകെ ആശ്വാസം ആ ഹരി തെണ്ടി ഇല്ല എന്നത് ആണ്….
ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ ഓഫീസിൽ പോയി സാറിനോട് കാര്യം പറഞ്ഞ് സാധനം ഒപ്പിച്ചു…
ആദർശ് (ക്ലാസ്സിലെ വാർത്ത ചാനൽ) : എടാ പാച്ചു ഓഫീസിൽ നിക്കുന്നു എന്താ കാര്യം
നന്ദൻ : അത് എന്താ
റെമോ : നീ പേടിക്കണ്ട അവൻ സാറിനെ കണ്ട് പറയാൻ പോയതാ ഹരിക്ക് എതിരെ ഒരു കംപ്ലൈൻ്റ് കൊടുക്കാൻ സാർ പറഞ്ഞു അപ്പോ പോലീസ് വിളിച്ച് ഒന്ന് വിരട്ടുമ്പോ ശെരി ആവും എന്ന്