നന്ദൻ : എടാ ഇത് വെറും ഒരു റിവിഷൻ എക്സാം അല്ലേ ചുമ്മാ ഇത്ര ഹൈപ്പ് ഒന്നും കൊടുക്കാതെ….
റെമോ : അത് തന്നെ നീ ചുമ്മാ പോയെ അക്ഷയ്യെ
അക്ഷയ് : നിങ്ങളുടെ ഹീറോ എവിടേ
റെമോ : അവൻ വരില്ല പനി….
അക്ഷയ് : ഭാഗ്യം അവൻ രക്ഷപെട്ടു….
റെമോ : എന്ത് ഭാഗ്യം നീ പേപ്പർ വരുമ്പോ നോക്കിക്കോ അല്ല അളിയാ ഇവിടെ എന്തിനാ ഈ റിവിഷൻ ഒക്കെ വക്കുന്നത്
അക്ഷയ് : അത് ഇവിടെ പതിവ് ആണ് കാര്യം ഇല്ല നീ എന്താ അവനെ പറ്റി അങ്ങനെ പറഞ്ഞത് അവൻ ബുജ്ജി ആണോ
നീ നോക്കിക്കോ…. മിനിമം 3 എണ്ണം എങ്കിലും ടോപ്പ് മാർക്ക് അവൻ എടുക്കും
ഒന്ന് പോടാ ശ്രീ ഇവിടെ ഉളളപ്പൊ അതൊന്നും നടക്കില്ല
ബെറ്റ് ഉണ്ടോ
ബെറ്റ്
100
ശെരി
ഡൺ….
മിസ്സ് വന്നു….
പേപ്പർ കൈയ്യിൽ ഉണ്ട്
എല്ലാർക്കും മിസ്സ് പേപ്പർ കൊടുക്കാൻ തുടങ്ങി
ആദ്യം തന്നെ വിഷ്ണു – ഫെയിൽ എന്തിനാടാ നീ ഒക്കെ ഇങ്ങോട്ട് വരുന്നത് ചുമ്മാ രാവിലെ സവുമ്പോ കേട്ടും കെട്ടി ശബരി മലക്ക് വരുന്ന പോലെ വന്നോളും കഷ്ടം ഇരി ഇരി….
റെമോ നന്ദനെ നോക്കി ഒരെ ചിരി
അങ്ങനെ ഓരോരുത്തർക്കും കൊടുക്കാൻ തുടങ്ങി
മിസ്സ് : റോമേറോ ജോസഫ് പാസ്സ് ഈ പാസ്സ് എൻ്റെ വെറും ദയ മാത്രം ആണ് കേട്ടോ….
റെമോ : നന്ദി ഉണ്ട് മിസ്സെ ഇനിയും ഈ ദയ എനിക്ക് വേണം ….
മിസ്സ് : ഫൈനൽ എക്സാം വരെ ദയ കിട്ടും അത് കഴിഞ്ഞ വേറെ ആരുടെ എങ്കിലും ദയ കൊണ്ട് ജീവിക്കേണ്ടി വരും ….ഇരി ഇരി
മിസ്സ് : ആനന്ദ് ഇന്നാ ഗുഡ്
റെമോ : പേപ്പർ പിടിച്ച് വാങ്ങി അമ്പത് മാർക്ക് ടാ തെണ്ടി നീയും….
നന്ദൻ : എനിക്ക് അറിയില്ല ഇത് എങ്ങനെ എന്ന് …. സൂര്യ കാണിച്ച് തന്നത് നോക്കി എഴുതി അത്ര തന്നെ….