അവൾ എന്നെയും കണ്ടൂ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ തല താഴ്ത്തി നടന്ന് പോയി…. അപ്പോ ആണ് ഞാൻ അവളോട് പെരുമാറിയപ്പോ അവൾക്ക് ഉണ്ടായ വിഷമം എന്താണ് എന്ന് എനിക്ക് മനസ്സിലായത്
മഴ ശക്തി പ്രാപിച്ചത് കാരണം അന്നത്തെ പോലെ ഇന്നും ലൈൻ കമ്പി മറിഞ്ഞ് കറൻ്റ് പോയി….
ഞാൻ ക്ലാസ്സിലേക്ക് കേറി ചെന്നു നന്ദൻ ഇരിപ്പുണ്ട് റെമോ തല തുടക്കുന്നു….
നന്ദൻ : നീ വന്നോ. ….
എന്തോ മഴ ആണ് അല്ലേ
റെമോ : നീ ഇത് കണ്ടോ ഞാൻ മൊത്തത്തിൽ മഴ നനഞ്ഞു
നിന്നോട് ഞാൻ പറഞ്ഞത് ആണ് കുട കൊണ്ട് വരാൻ….
റെമോ: സത്യം ടാ സത്യം
ഇന്നാ ഞാൻ എൻ്റെ കുട ഒരണം അവന് കൊടുത്ത്
റെമോ : നിനക്ക് വേണ്ടെ
എൻ്റെ കൈയിൽ വേറെ ഉണ്ട്
റെമോ : പിന്നെ അല്ല നീ ആണ് കൂട്ടുകാരൻ….
അയ്യോ അതൊന്നും അല്ല നിനക്ക് വല്ല പണിയും പിടിച്ചാ ഫൂഡ് ഞാൻ ഉണ്ടാക്കണ്ടേ അതാണ്
റെമോ : അല്ല അല്ല ഞാൻ വിശ്വസിക്കില്ല നിനക്ക് എന്നോട് സ്നേഹം ആണ്
മാറ് അങ്ങോട്ട്….
ഞങ്ങള് ഇങ്ങനെ ഫോൺ ഒക്കെ നോക്കി ഇരുന്നു ഞാൻ റെമോ ടെ ഫോൺ വലിച്ച് വാങ്ങി നോണ്ടി കൊണ്ട് ഇരുന്നു….
ഇടക്ക് ശ്രി യെ നോക്കാൻ ഞാൻ മറന്നില്ല….
അവൾ എന്നെയും ഇടക്ക് നോക്കുന്നുണ്ട് ….
നന്ദൻ : അളിയാ റേഡിയോ ടീച്ചേഴ്സ് ഒക്കെ വന്നോ
റേഡിയോ : ഇല്ല അളിയാ കുറച്ച് പേരെ വന്നിട്ടുള്ള അതും കാർ ഉളളവർ മാത്രമേ വന്നിട്ട് ഉള്ളൂ
റെമോ : അവരും കൂടെ ഇല്ലെങ്കിൽ അടിപൊളി ആയേനെ
നന്ദൻ : പിള്ളേർ വരുന്നത് അല്ലേ ഉള്ളൂ അപ്പോ ക്ളാസ്സ് ഒന്നും കാണില്ല….
റെമോ : മറിയ വന്നു നന്നായി
നന്ദൻ : എന്താ സോൾവ് ആവുല്ലേ…
റെമോ : പിന്നെ…. അവർ ചെയ്തതിന് ഒരു ചെറിയ പണി തിരിച്…. അത്രയേ ഉള്ളൂ