ശ്രീ : ഇന്നലെ അവനും ആയി ഉള്ള പ്രശ്നം സോൾവ് ആയി
നന്ദൻ : അവനെ വിശ്വസിക്കാമോ
ശ്രീ : ഇല്ലടാ ഞങ്ങളുടെ ഒരു. മെയ്ൻ കക്ഷി ഉണ്ട് പുള്ളി കാരി അവനെ വിളിച്ച് വിരട്ടി അത്ര തന്നെ….
ഞാൻ : ആരാണ് ഈ വലിയ പുള്ളി
റെമോ : അത് വിട് ശ്രീ നമ്മക്ക് ഇനി. ക്രിസ്തുമസ്ന് വല്ല പരീക്ഷ ഉണ്ടോ….
ശ്രീ : കാണില്ല…എന്താ
റെമോ : ചോദിച്ചു മാത്രം
ശ്രീ : എന്തോ ഉണ്ടല്ലോ
ഞാൻ : ഒന്നും ഇല്ല അവന് വട്ട്….
. . .. (അങ്ങനെ ഡിസംബർ പകുതി വരെ ഒരു മാറ്റവും ഇല്ലാതെ കാര്യങ്ങൾ പോയി….ഒരു ഉച്ച നേരം ക്ളാസിൽ)
നന്ദൻ : അളിയാ ഉറക്കം വന്നിട്ട് വൈയ്യ എന്ത് കഷ്ട്ടം ആണ്…
ഞാൻ : ഇവിടെ നോക്ക് ബുക്കും ബെഞ്ചിൽ പൊക്കി വച്ച് ഉറങ്ങുന്ന റെമോനേ ഞാൻ കാണിച്ച് കൊടുത്തു….
നന്ദൻ : 😉 നിനക്ക് ഉറക്കം വരുന്നില്ലേ
ഞാൻ : ഇല്ല അതിനാ ഉച്ചക്ക് അടിച്ച് വയറ് ഫുൾ ആക്കരുത് എന്ന് പറയുന്നത്
നന്ദൻ : സത്യം
ഇൻ്റർവെൽ സമയത്ത്:
ഞാൻ : അതെ നീ അന്ന് പറഞ്ഞില്ലേ ഒരു കസിൻ ഉണ്ട് എന്ന് അവർക്ക് നമ്മടെ കാര്യം അറിഞ്ഞ സീൻ ഉണ്ടോ….
ശ്രീ : ഇല്ല അവൾ സപ്പോർട്ട് ആണ് കാര്യം അവൾക്കും ഒരു ഇഷ്ടം ഉണ്ട് അവൾടെ കൂട്ടുകാരൻ ആണ്
ആഹാ
കൂട്ടുകാരൻ എന്ന് പറഞ്ഞാ വെറും കൂട്ടുകാരൻ അല്ല കൊച്ച് മുതൽ ഒരുമിച്ച് ഉള്ള ഒരു കൂട്ടുകാരൻ
ആഹാ
എന്നിട്ട് ഇവര് കല്യാണം കഴിക്കോ
രണ്ട് വീട്ടുകാർക്കും അതാണ് ഇഷ്ടം സമ്മതവും ആണ് … ഒടനെ നടക്കും
നല്ല പ്രായം ഉണ്ടോ
ഇല്ല നമ്മടെ അതെ പ്രായം തന്നെ….
ബെസ്റ്റ്…. ഇപ്പൊ.തന്നെ കെട്ടിയാ ശെരി ആവോ
എന്താ കുഴപ്പം… രണ്ട് പേര് ഇഷ്ടം ആണെങ്കിൽ ഒരുമിച്ച് ജീവിച്ചാൽ എന്താ….
അത് ശെരി ആണ് ….