നീ അതൊക്കെ വിട്ടേ ചുമ്മാ മൂഡ് കളയാൻ… ഇനി ഒരു എട്ടോമ്പത് മാസം കഴിഞ്ഞാ കഴിഞു
കൂടുതൽ ഉണ്ട് പത്തിന് മേലെ വരും
ഓഹോ സാർ എങ്ങനെ അറിഞ്ഞ് ഇതൊക്കെ
മറിയ …
ടാ റൊമി
എന്താ ടാ
നീ എന്തിനാ എൻ്റെ കൂടെ ചാടി കേറി വന്നത്
അത് എന്ത് ചോദ്യം ആടാ എനിക്ക് അവനും നീയും മാത്രമല്ലേ ഉള്ളൂ….
നീ. അവൻ്റെ കൈ അല്ലേ അവനെ പിരിഞ്ഞ് അല്ലേ നിനക്ക് ഇരിക്കാൻ പറ്റാത്തത്
അതൊക്കെ ശെരി തന്നെ പക്ഷേ നീയും അവനും ഒക്കെ എനിക്ക് ഒരുപോലെ അല്ലേ പിന്നെ അവന് നമ്മൾ ഇല്ലെങ്കിലും ഒറ്റക്ക് കാര്യം നോക്കാൻ പറ്റും നീ അങ്ങനെ അല്ല നിനക്ക് ഞാൻ വാരി തന്നാൽ അല്ലേ പറ്റൂ….
ഉവ്വ് ഉവ്വേ
ടാ സൂര്യ
എന്താ ടാ
നാളെ നീ ശ്രീയും ആയി ജീവിക്കാൻ തുടങ്ങിയ എന്നെ വിട്ട് പോവോ….
എന്ത് മണ്ടത്തരം ആടാ നീ പറയുന്നത് നീ അല്ലേ എണീറ്റ് ഭാര്യ നിന്നെ ഞാൻ എങ്ങനെ വിട്ട് കളയും ശ്രീ അല്ല ആര് വന്നാലും നമ്മടെ വീട്ടിൻ്റെ അടുക്കളയിൽ നിൻ്റെ മൂളി പാട്ടും പത്രം തള്ളിയിട്ട് ഉള്ള ഒച്ച എന്നും കാണും ….
അത് മതി എനിക്ക് 😭
ഇന്ദ്രൻ എനിക്ക് ചെയ്ത ഏറ്റവും വലിയ കാര്യം ആണ് നിന്നെ തന്നത്…. റെമോ…
അപ്പോ എനിക്കോ ഒരു വീടും ചിലവ് ചെയ്യാൻ ഒരു സ്പോൺസർ ഇത്ര ഒക്കെ തന്നില്ലേ ….
തെണ്ടി നമ്മൾ ഇല്ലാതെ സുഖിക്കുന്നുണ്ടാവും ….
ഇല്ല ടാ സൂര്യ അവൻ നമ്മളെ ഓർത്ത് ഇരിക്കുന്നുണ്ടാവും ….
അത് ശെരി ആണ് നാറിയുടെ മനസ്സ് അറിയാൻ ആർക്കും പറ്റില്ല….
എനിക്ക് അവനെ കാണണം ….സൂര്യ
വേണ്ട വേണ്ട നമ്മൾ ഒരുമിച്ച് തീരുമാനിച്ചത് ആണ് അവന് വാക്കും കൊടുത്തു കോഴ്സ് കമ്പ്ലീറ്റ് ചെയ്യുന്നവരെ ആരും ആയി ഒരു ബന്ധവും ഉണ്ടാവില്ല എന്ന്…
അത് അവൻ അല്ലേ പറഞ്ഞത് കോഴ്സ് കഴിഞ്ഞ് വരുന്ന വരെ യാതൊരു ബന്ധവും വേണ്ട എന്ന്…