പോട്ടെ ടാ
പോയിട്ട് വാ ….
അവൾ വണ്ടിയിൽ കേറി ഇരുന്നു…
ഞാൻ കമ്പിയുടെ താഴേ നിന്നു….
ടാ പോയെ പോയി റെസ്റ്റ് എടുക്ക്…. അവൾ എന്നോട് പറഞ്ഞു
അത് സാരം ഇല്ല നിങൾ പോയിട്ട് പോവാ…..
കുറച്ച് കഴിഞ്ഞതും അവരുടെ വണ്ടി പോയി ഞങ്ങൾ വീട്ടിലേക്കും …
അടുത്ത ദിവസം രാത്രി ആയപ്പോ ശ്രീ എന്നെ വിളിച്ചു…..
ഹലോ
എന്തെടുക്കാ
ചുമ്മാ ഇരിക്കുന്നു പരുപാടി കഴിഞ്ഞോ…..
ഇം ഹൊ കഴിഞ്ഞ് കഴിഞ്ഞ്….
എന്താ ഒരു ക്ഷീണം പോലെ തളർന്നോ
ഒന്നും ഇല്ല വൈയ്യ അത് തന്നെ….
കൊള്ളാം…..
എന്ത് കൊള്ളാം എന്ന്
ഒന്നുമില്ല.
എന്തായി ഇഷ്ടായോ ചെക്കനെ
ആ ചേച്ചിക്ക് പരിചയം ഉണ്ട് ചേച്ചിയുടെ കൂടെ ജോലി ചെയ്യുന്ന ആളാണ്…
അപ്പോ ലൗ ആണോ….
അല്ല അല്ല നേരിട്ട് ഒരു പ്രോപോസൽ വന്നതാ ബ്രോക്കർ വഴി അങ്ങനെ ആണ് ചേച്ചിക്ക് കൂടെ ജോലി ചെയ്ത പരിചയം ഉണ്ട് അത്ര തന്നെ…
ആണോ അപ്പോ സെറ്റിൽട് ആണ്
അങ്ങനെയും പറയാം….
നിനക്കും അങ്ങനെ ആരെയെങ്കിലും കണ്ട് പിടിച്ചൂടെ കുട്ടി….
എന്ന് വച്ചാ…..
അല്ല നല്ല ജോലി ഒക്കെ ഉള്ള ആരെയെങ്കിലും…..
അത് നിനക്ക് ആവാല്ലോ…
എനിക്കൊന്നും തോന്നുന്നില്ല മോളെ അതൊക്കെ നടക്കും എന്ന്….
എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്
എന്താ അത്
നീ എന്തായാലും എൻ്റെ കീഴിൽ ജീവിക്കില്ല അപ്പോ നീ തന്നെ എന്തെങ്കിലും കണ്ട് പിടിക്കും അത് എനിക്ക് ഉറപ്പാണ്….
ഹൊ ബയങ്കര കണ്ട് പിടിത്തം തന്നെ…
😀
ശ്രീയെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
പറ
നാളെ നമ്മൾ കല്യാണം കഴിക്കാൻ പോവാ എന്ന് വച്ചോ
ആഹാ എന്ത് നല്ല വാജകം പറ പറ
വച്ചോ
വച്ചു
അപ്പോ എനിക്ക് കാര്യം ആയി ഒരു ജോലിയും ഇല്ല അപ്പോ നീ എന്ത് ചെയ്യും
ഞാൻ നോക്കാം നിന്നെ
ശെരി നിൻ്റെ വീട്ടുകാർ എന്നെ ഇഷ്ടം അല്ല പറഞ്ഞ
എൻ്റെ ഇഷ്ടം നോക്കിയാ പോരെ