നോ നോ നോ
എന്ത്
അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല ഞാൻ ഒരു കാര്യം ഓപ്പൺ ആയി പറയാം നാളെ ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല അത്ര തന്നെ അങ്ങനെ ഒരു അവസരം വന്ന നീ. നിൻ്റെ വീട്ടുകാർ പറയുന്നത് കെക്കണം …..
എന്തോന്ന് ഒന്ന് നിർതാമോ നീ
പറഞ്ഞെന്ന് മാത്രം….
ശെരി ആയിക്കോട്ടെ….
ഫീൽ ആയി
ആ ആയി
സോറി
വരവ് വച്ചു…
പിന്നെ ഞാൻ ഒരു ആറ് ദിവസം കാണില്ല
എവിടേ പോവാ….
കാസർഗോഡ് വരെ
എന്താ
വർക് വർകെ
ശെരി ശെരി പോയിട്ട് വാ വിളിചാ മതി….
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
അങ്ങനെ ചെറിയ വിളിയും സംസാരവും ഒക്കെ ആയി ദിവസങ്ങൾ പോയി….
ഇന്നാണ് കോളജ് തുറക്കുന്നത്……
ഞാൻ കോളജിൽ പോവുംബോ നന്ദൻ അവിടെ തന്നെ നിപ്പുണ്ട്….
നന്ദൻ : ടാ വാ പോവാ…
ഞങ്ങൾ നടന്ന് കേറുമ്പോ ആണ് റെമോ ഓടി നങ്ങളുടെ അടുത്തേക്ക് വന്നത്….
എന്താ ഒരു മൈൻഡ് ഇല്ലാതെ പോവുന്നത് അവൻ ചോദിച്ചു…
നിന്നെ ഞങൾ കണ്ടില്ല അളിയാ
ശെരി ശെരി വാ പൊവാം….
നന്ദൻ : എടാ ആ ഹരി ഇല്ലെ അവനെ ഇനി എക്സാം എഴുതാൻ വന്നമത്തി എന്ന പറഞ്ഞത് എന്ന് കേട്ടു
റെമോ : ഭാഗ്യം
നന്ദൻ : എന്ത് ഭാഗ്യം മറ്റവന്മാരോക്കെ ഇവിടെ തന്നെ ഉണ്ട് കേട്ടോ….
നിനക്ക് പേടി ഉണ്ടൊ ഞാൻ ചോദിച്ചു …
നന്ദൻ : എന്തിന് ഒരു കൈ നോക്കുക തന്നെ
റെമോ : അളിയാ എനിക്ക് നല്ല പേടി ഉണ്ട്
നന്ദൻ : ഇങ്ങനെ പേടിക്കാതെ ഇരിക്കട….
നിങൾ ഒന്നും ചെയ്യണ്ട മിണ്ടാതെ ഇരുന്ന മതി….
റെമോ : അതാണ് നല്ലത്…
ഞങൾ ക്ളാസിൽ കേറി ശ്രീ ഞങ്ങളെ കാത്ത് അവിടെ തന്നെ ഉണ്ടായിരുന്നു….
ഹായ് അവൾ ഞങളെ കൈ വീശി കാണിച്ചു…
ക്ലാസ് ഒക്കെ തുടങ്ങി അങ്ങനെ കുഴപ്പം ഇല്ലാതെ ഒരച പോയി അതിനിടയിൽ ചെറിയ രീതിയിൽ അവന്മാർ എന്നെയും എൻ്റെ കൂടെ നടന്ന കൊണ്ട് അവരെയും കളിയാക്കി….