ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

Posted by

“മോളുറക്കമാണ് … ചെന്നിട്ട് വിളിക്കാം ഇക്കാ…” ഒന്നുരണ്ടു വാക്കുകൾ കൂടി സംസാരിച്ചിട്ട് ജാസ്മിൻ ഫോൺ കട്ടാക്കി.

“ഷാനൂ ..” അവൾ വിളിച്ചു.

” എന്നോട് മിണ്ടണ്ട … പാതിരാത്രിയായാലും വെളുപ്പിനായാലും എവിടെ പോകാനും ഞാൻ വേണം, എന്തിന് രാത്രി പേടിക്ക് കൂട്ട് കിടക്കാനും ഞാൻ വേണം ..എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞാൽ ….”

“അനക്കിപ്പോൾ ഒരു ബൈക്ക് അത്ര അത്യാവശ്യമൊന്നുമല്ല … ഒരു സ്കൂട്ടിയുണ്ട് , പോരാത്തതിന് ഈ കാറുണ്ട് … ”

ഷാനു അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു …

“ഇനി ഡിഗ്രിയ്ക്ക് കൽപ്പറ്റയിലേക്കോ മാനന്തവാടിയിലേക്കോ പോകണം എന്നുണ്ടെങ്കിൽ ….” ജാസ്മിൻ അർദ്ധോക്തിയിൽ നിർത്തി.

ഷാനു പ്രതീക്ഷയോടെ മുഖം തിരിച്ചു.

” രാവിലെ ആറു മണി മുതൽ ഇഷ്ടം പോലെ ബസ് ഈ രണ്ടു സ്ഥലത്തേക്കും ഉണ്ട് … ” അവൾ കൂട്ടിച്ചേർത്തു.

“ഉമ്മാ …” ദേഷ്യത്തോടെ ഷാനു അവളുടെ തോളിലേക്ക് കൈ നീട്ടി.

ജാസ്മിൻ ഒഴിഞ്ഞു ഡോറിനരികിലേക്ക് മാറിയപ്പോൾ മടിയിൽ കിടന്ന മോളി ഒന്നു ചിണുങ്ങി …

ഷാനുവിന്റെ ഇടതു കൈ സീറ്റിലേക്കു തന്നെ വീണു …

ചുണ്ട് വക്രിച്ച് നാക്ക് പുറത്തേക്കിട്ട് ജാസ്മിൻ കളിയാക്കി ചിരിച്ചത് എതിരെ വന്ന ഒരു വലിയ വാഹനത്തിന്റെ വെളിച്ചത്തിൽ ഷാനു കണ്ടു.

” കിണിക്കണ്ട ….” ഷാനു വീണ്ടും പിണങ്ങി വലത്തേക്ക് മുഖം തിരിച്ചു.

മഴത്തുള്ളികളുടെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു…. ഷാനു കാർ പതിയെ സ്റ്റാർട്ട് ചെയ്തു.

മുപ്പത്തെട്ടുകാരിയായ ജാസ്മിന്റെ മകനാണ് പ്ലസ് ടു ഈ വർഷം കഴിഞ്ഞ ഷഹനീത് … രണ്ടാമത്തെ കുട്ടി ഷഹാന… ഭർത്താവ് ഷാഹിർ മുഹമ്മദ് സൗദിയിലാണ്..

ജാസ്മിന്റെ അദ്ധ്യാപകനായ ഷാജഹാൻ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇരുവരും …

ഉമ്മയെ ശ്രദ്ധിക്കാതെ ഷാനു കാർ ഓടിച്ചു കൊണ്ടിരുന്നു. വാരാമ്പറ്റ ജംഗ്ഷൻ എത്തുന്നതിനു മുൻപേ ഇടത്തേക്ക് തിരിഞ്ഞു കാർ കയറി, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വയലിൽ വെള്ളം മൂടിക്കിടക്കുന്നതു കണ്ട് ജാസ്മിൻ

പറഞ്ഞു …

“നല്ല പെയ്ത്തായിരുന്നു … ”

ഷാനു അതിനു മറുപടി പറഞ്ഞില്ല. അഞ്ഞൂറു മീറ്ററോളം ഓടിയ ശേഷം കാർ വീണ്ടും ഇടത്തേക്ക് തിരിഞ്ഞു ചെറിയ വാർപ്പിട്ട വീടിനു മുന്നിൽ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *