ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

Posted by

കോടീശ്വരനാണെങ്കിലും സ്വാത്വികഭാവമാണ് മാഷിന് … നന്നേ വെളുത്ത് മെലിഞ്ഞ ശരീരം .. നരച്ച താടിയും മുടിയും .. വെള്ളമുണ്ടും കയ്യില്ലാത്തെ വെള്ള ബനിയനും വെള്ള ഷർട്ടുമാണ് സ്ഥിരമായ വേഷം. ജൻമനായുള്ള ശാന്ത ഭാവം … ഉറങ്ങുമ്പോൾ പോലും മാഷിന്റെ മുഖത്ത് കണ്ണാടിയുണ്ടാകുമോ എന്നൊരു സംശയം ഉണ്ട് . അന്യജാതിയിലുളള ഒരു പ്രണയ പരാജയത്തിന്റെ പേരിൽ മാഷ് കുറേക്കാലം ഉത്തരേന്ത്യയിലെങ്ങാണ്ടായിരുന്നു … പിന്നീട് ഉമ്മയുടെ മരണ സമയത്ത് ആരൊക്കെയോ തിരഞ്ഞുപിടിച്ച് കൂട്ടിക്കൊണ്ടുവന്നു. ഉമ്മയുടെ നിർബന്ധ ബുദ്ധിയാലാണ് വൈകിയാണെങ്കിലും വിവാഹം കഴിച്ചത്. മാഷിന് എഴുപത് വയസ്സിന് മുകളിലുണ്ടെങ്കിലേ ഉളളൂ …കുറയില്ല.

“ഉമ്മ നല്ല ഉറക്കമാണല്ലോ ….” റൂമിൽ നിന്നും തിരികെ ഇറങ്ങി ജാസ്മിൻ പറഞ്ഞു.

” അതേ … മരുന്നുണ്ടായിരുന്നു. പിന്നെ ഇൻഹേലർ കൊടുത്തു … “മാഷ് പറഞ്ഞു.

” മാഷ് വല്ലതും കഴിച്ചിരുന്നോ …?”

” ഞാൻ ചപ്പാത്തി ഉണ്ടാക്കിയിരുന്നു , ഒരെണ്ണം കഴിച്ചു. ഉമ്മ റൊട്ടിയും ചൂടു വെള്ളവും കഴിച്ചിരുന്നു … ”

” ഞാൻ ചപ്പാത്തിയും കുറുമയും കൊണ്ടുവന്നിട്ടുണ്ട് … “ജാസ്മിൻ പറഞ്ഞു …

” ഞാൻ ഉണ്ടാക്കിയിരുന്നു മോളെ … ”

” അത് സാരമില്ല … കാസറോളിലാ , ഞാൻ കിച്ചണിലേക്ക് വെച്ചേക്കാം ” പറഞ്ഞു കൊണ്ട് ബാഗിൽ നിന്ന് പാത്രങ്ങൾ എടുത്തു കൊണ്ട് ജാസ്മിൻ അടുക്കളയിലേക്ക് കയറി.

രണ്ടു മുറിയും ചെറിയ ഹാൾ, ചെറിയ സിറ്റൗട്ട്, ഇടത്തരം അടുക്കള.. അതായിരുന്നു ആ വീട് .

മാഷും ഷാനുവും ഷാനുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാസ്മിൻ കിച്ചണിലായിരുന്നു …

ഇടയ്ക്ക് ഉറക്കം ഞെട്ടിയുണർന്ന മോളിയെ ഷാനു മറ്റേ മുറിയിലെ ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി.

” ഞാൻ ഉമ്മയുടെ മുറിയിൽ കിടന്നോളാം, മാഷേ …”കിച്ചണിൽ നിന്ന് ഹാളിലേക്കു വന്നു കൊണ്ട് ജാസ്മിൻ പറഞ്ഞു

” അത് വേണ്ടേ  മോളെ … അവൾക്ക് മറ്റാരും അടുത്ത് കിടക്കുന്നത് അത്ര പിടിക്കില്ല , മറ്റൊരാളുടെ ഗന്ധം പോലും അവൾക്ക് ചില സമയങ്ങളിൽ പിടിക്കില്ല … “

Leave a Reply

Your email address will not be published. Required fields are marked *