ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

Posted by

ജാസ്മിൻ പിന്നെ തർക്കത്തിനു നിന്നില്ല … അവൾ ഫ്ലാസ്ക്കിൽ ചൂടു വെള്ളവും മറ്റൊന്നിൽ കട്ടൻ ചായയുമിട്ട് മാഷിന്റെ മുറിയിലേക്ക് വെച്ചു.

“നിങ്ങൾ കിടന്നോളൂ …..” മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റു .

പുറത്ത് മഴ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു … കൊള്ളിയാന്റെ മിന്നലൊളികൾ ജനൽപ്പാളികളിൽ തൊട്ടുപോയി.

“കിടക്കാം ….” തട്ടം കൊണ്ടു തന്നെ ഇരു  കൈകളുമുയർത്തി മുടി കെട്ടിക്കൊണ്ട് ജാസ്മിൻ പറഞ്ഞു.

ഷാനു അത് കേട്ട ഭാവം നടിച്ചില്ല … ഒന്നുകൂടി അവനെ നോക്കിയ ശേഷം ജാസ്മിൻ മോൾ കിടക്കുന്ന മുറിയിലേക്ക് കയറി …

ഷാനു ടേബിളിലിരുന്നെ ഫോൺ എടുത്തു കൊണ്ട് കസേരയിലേക്ക് ചാഞ്ഞു.

പ്ലസ് ടു പാസ്സായാൽ ഒരു പുതിയ ബൈക്ക് ഉപ്പയോട് പറഞ്ഞു വാങ്ങിത്തരാമെന്ന് പറഞ്ഞതാണ് ഉമ്മ …  ഇപ്പോൾ ഉള്ളത് ഒരു പഴയ മോഡൽ ആക്റ്റീവയും വാഗൺ ആർ കാറും … രണ്ടും ഉപ്പ ഗൾഫിൽ നിന്ന് രണ്ടാം തവണ വന്നപ്പോൾ സെക്കന്റ് ഹാന്റ് വാങ്ങിയതാണ്,  ആ തവണ വന്നപ്പോഴാണ് തന്നെ ഡ്രൈവിംഗും പഠിപ്പിച്ചത്.  ആ സമയം കുറച്ചധികം കാലം ഉപ്പ നാട്ടിലുണ്ടായിരുന്നു.   എട്ടാം ക്ലാസ്സ് വര ഈ വീട്ടിൽ നിന്നാണ് താൻ പഠിച്ചിരുന്നത്. അതിനു ശേഷമാണ് കണിയാമ്പറ്റയിലുള്ള ഉപ്പയുടെ തറവാടു വിഹിതം വഴക്കിട്ടു വാങ്ങി തരുവണയിൽ താമസം തുടങ്ങിയത് … ഉപ്പയുടെ സുഹൃത്തുക്കളും മാഷുമല്ലാതെ ആരും തന്നെ ഹൗസ് വാമിങ്ങിനോ അതിനു ശേഷമോ വന്നിട്ടില്ല … അതെന്താണെന്ന് പലയാവർത്തി ഉമ്മയോട് ചോദിച്ചിട്ടുണ്ടെങ്കിലും ഇതു വരെ വ്യക്തമായ ഒരുത്തരം കിട്ടിയിട്ടില്ല …. ഉപ്പ പാവമാണ്, എപ്പോൾ ഫോൺ വിളിച്ചാലും ഉമ്മയെ നോക്കണം , ഉമ്മ പാവമാണ്, ഉമ്മയ്ക്ക് ആരും ഇല്ല എന്നൊക്കെ പറയാറാണ് പതിവ്. അതു പോലെ തന്നെ ഉമ്മയെ താൻ കെയർ ചെയ്യാറുമുണ്ട്. തന്നോട് ദേഷ്യം കാണിക്കുമെങ്കിലും ഉമ്മ പാവവും പേടിത്തൊണ്ടിയുമാണെന്ന് ഷാനു ഓർത്തു.

വീടു വാങ്ങിയ വകയിൽ കുറേ കടങ്ങളുണ്ട് എന്ന് ഉമ്മ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കോളജിലേക്ക് പോകുമ്പോൾ ഒരു പുതിയ ബൈക്ക് ഉള്ളത് വല്ലാത്തൊരു അന്തസ്സ്‌ തന്നെയാണ് …

Leave a Reply

Your email address will not be published. Required fields are marked *