വധു is a ദേവത 23
Vadhu Is Devatha Part 23 | Author : Doli
[Previous Part] [www.kambistories.com]
അമർ : നീ ഒന്ന് പോയെ പുല്ലേ അവൻ്റെ ഒരു ബാംഗളൂർ…. ചെല്ല് ചെല്ല്…
ഞാൻ : അപ്പോ അണ്ണാച്ചിസ് ആൻഡ് അക്കാസ് പാക്കലാം… നിങ്ങളുടെ ടിക്കറ്റ് ഒക്കെ ഞാൻ ഭാര്യയെ ഏൽപ്പിച്ചിട്ടുണ്ട്… അപ്പോ വീണ്ടും കാണാം…. ബൈ ബൈ….
. . എയർപോർട്ട്….
ചെക്കിങ് ഒക്കെ കഴിഞ്ഞ് ഞാൻ നേരെ ഫ്ലൈറ്റ് ലക്ഷ്യം ആക്കി നടന്നു….
ചെറിയ ടെൻഷൻ ഉണ്ട് പപ്പ ഒരുപാട് കാലം ഓടി സെറ്റ് ചെയ്ത പ്രോജക്റ്റ് ആണ് ഞാൻ ആയിട്ട് അത് നശിപ്പിക്കാൻ പാടില്ല…
പപ്പയുടെ കോൾ വന്നു….സംസാരിച്ച് കഴിഞ്ഞ് കേറി സീറ്റിൽ ഇരുന്ന ഞാൻ സെറ്റിൽ ആയി….
നേരെ ബാംഗളൂർ പോയി ഇറങ്ങി….
വെങ്കിദി അങ്കിളിനെ കണ്ട് പേപ്പർ ഒക്കെ വാങ്ങി മൂപ്പർ പറഞ്ഞ് അറിഞ്ഞു ഞാൻ കാണാൻ പോവുന്ന ആൾ മല്ലു ആണ് എന്ന്…. അത് കുറച്ച് കൂടെ സമാധാനം തന്നു….
രാത്രി ഹോട്ടലിൽ ഇരുന്നു ഫൂഡ് കഴിക്കുമ്പോ പപ്പ വിളിച്ചു പപ്പയുടെ കോൾ കഴിഞ്ഞ് രാത്രി അമ്മുവിനെ വിളിച്ചു….
ഹലോ
എന്താ പൊറത്താണോ
അല്ല ഇപ്പൊ വന്നെ ഉള്ളൂ
പിന്നെ വിളിക്കട്ടെ
വേണ്ട പറ ….
കഴിച്ചോ
ഇല്ല … നീയോ
ഉം
അടിച്ച് പൊളിച്ചോ
ഏയ് നീ ഇല്ലാതെ വൻ ബോർ അവർക്കും അതെ അമർ ഒക്കെ എന്തൊക്കെയോ കാട്ടി കൂട്ടി ഇങ്ങനെ ഒപ്പിച്ച് പോയി അത്ര തന്നെ….
മഹ എന്ത് ചെയ്യുന്നു ആൻ്റി എന്നെ വിളിച്ചിരുന്നു
എന്ത് പറഞ്ഞു എന്നിട്ട്
ഒന്നും പറഞ്ഞൊന്നും ഇല്ല അവളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു…
എന്ത് ചെയ്യാ നീ
ഞാൻ ഐപാഡ് പൊക്കി കാണിച്ചു…. ശേ ഇതിൻ്റെ ചാർജർ ഉണ്ടായിട്ട് ആണല്ലേ നമ്മൾ പുതിയത് വാങ്ങിയത്