പിറ്റേന്ന് ഞായറാഴ്ച…ആൻസി അമ്മച്ചിടെ കൂടെ പള്ളി കഴിഞ്ഞു പുറത്തിറങ്ങി. അപ്പച്ചൻ ഞായറാഴ്ച പള്ളി കഴിഞ്ഞാൽ നേരെ ഷാപ്പിലോട്ട് വിട്ടു പിടിക്കും അവിടെപ്പോയി നാട്ടുകാരോട് സൊറപറഞ്ഞു രണ്ടു കുപ്പി കള്ളും അകത്താക്കി ഉച്ചയ്ക്കുണ്ണാറാകുമ്പോളെ വീട്ടിലെത്തു. മോനാച്ചൻ പള്ളിയിൽ അച്ഛനു സഹായി ആയി നിൽപ്പുണ്ട് അവൻ വരാറാണെൽ ഒരു മണിക്കൂർ എങ്കിലും കഴിയും
ആൻസി : അമ്മച്ചി ഞാൻ മിനിമോളുടെ വീട്ടിൽ പോയി പുസ്തകം മേടിച്ചോണ്ടു വന്നോട്ടെ???
അമ്മച്ചി : വേണ്ട വേണ്ട!!! അതൊക്കെ അപ്പച്ചനോട് ചോദിച്ചിട്ട് പൊക്കോ!!!
ആൻസി : അപ്പച്ചൻ ഇനി ഉച്ചയ്ക്കെ വരത്തുള്ളൂ.. അതും നാലുകാലിൽ.. എന്റെ പൊന്നമ്മച്ചി അല്ലെ. ഞാൻ വേഗം പോയി മേടിച്ചിട്ട് വരാം….
അമ്മച്ചി : നടക്കില്ല ആൻസി…. അപ്പച്ചന്റെ സ്വഭാവം അറിയാല്ലോ!!!
ആൻസി : അതെങ്ങനാ ലൈബ്രറിയിൽ ഒരു അംഗത്വം എടുത്തു താരമൊന്നു ചോദിച്ചാൽ അതും തരത്തില്ല. എന്നാ ആരോടേല്ലും മേടിച്ചു വായിക്കാമെന്നു വെച്ചാൽ അതും സമ്മതിക്കില്ല
അമ്മച്ചി : അതിനൊക്കെ ഒത്തിരി പൈസാ വേണം കൊച്ചേ….
ആൻസി : ഞാൻ പോയി മേടിച്ചിട്ട് വേഗം വരാം.. നാളെ അവൾ ക്ലാസിൽ പോകും വൈകിട്ടെ വരൂ…ഞായറാഴ്ച ആയതുകൊണ്ട് ഇന്നവൾ വീട്ടിലുണ്ട്.
ഞാൻ പോട്ടെ അമ്മച്ചി പ്ലീസ്
അമ്മച്ചി : ആ ശെരി പക്ഷെ വേഗം വരണം.. അപ്പന്റെ വായിലിരിക്കുന്ന തെറി എന്നെകൊണ്ട് കേൾപ്പിക്കരുത്…
ആൻസി : ഇല്ല ഞാൻ വേഗം വരാം…ഉമ്മ!!!
ആൻസി വേഗം പള്ളിക്കൽ നിന്നും ഇറങ്ങി നടന്നു. പള്ളി കഴിഞ്ഞു ആളുകൾ പുറകെ വരുന്നതേയുള്ളു അവൾ സ്പീഡിൽ മുൻപോട്ടു നടന്നു. വളവു തിരിഞ്ഞു മുൻപോട്ടു നടന്നപ്പോൾ ഒരു ചുമന്ന സ്‌പ്ലെണ്ടർ ബൈക്ക് അവളുടെ അടുത്തു വന്നു നിന്നു. ജോസായിരുന്നു അത്.
വേഗം കേറ്…അവൻ പറഞ്ഞു
ആൻസി നാലുപാടും ഒന്നുടെ നോക്കിട്ടു ജോസിന്റെ പുറകിൽ കയറി ഇരുന്നു…
ജോസ് ബൈക്ക് എടുത്തു കുറച്ചു മുൻപോട്ടു പോയിട്ട് ചന്തയ്ക്ക് മുൻപുള്ള ഇടവഴിയിലൂടെ ബൈക്ക് തിരിച്ചു വിട്ടു.